HOME
DETAILS

ജനം ടി.വിക്കെതിരേ 'ഫാക്ട് ചെക്കിങ്' പരമ്പര തുടങ്ങുമെന്ന് അറിയിച്ച് ഫേസ്ബുക്ക് ആക്ടിവിസ്റ്റ് ബിനോജ് നായര്‍, ആദ്യ എപ്പിസോഡ് പത്തനംതിട്ടയിലെ നുണബോംബ്‌

  
backup
October 28 2022 | 05:10 AM

facebook-activist-binoj-nair-start-fact-check-series-against-janamtv

 

കോഴിക്കോട്: സംഘ്പരിവാർ ചാനലായ ജനം ടി.വിക്കെതിരേ ഫാക്ട് ചെക്കിങ് പരമ്പര തുടങ്ങുമെന്ന് അറിയിച്ച് ഫേസ്ബുക്ക് ആക്ടിവിസ്റ്റ് ബിനോജ് നായർ. ഇതിന്റെ ഭാഗമായി ആദ്യ എപ്പിസോഡായി പത്തനംതിട്ടയിലെ ജനം ടി.വിയുടെ നുണബോംബിനെ കുറിച്ചുള്ള റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയാണെന്നും ബിനോജ് നായർ. പ്രമുഖ ഇംഗ്ലീഷ് ഫാക്ട് ചെക്കിങ് സൈറ്റായ ആൾട്ട് ന്യൂസ് മാതൃകയിൽ സത്യാവസ്ത പുറത്തുകൊണ്ടുവരുന്ന വെബ്‌സൈറ്റ് തുടങ്ങാനാണ് ആഗ്രഹമെന്നും ജനം ടി.വിയിൽ വരുന്ന വിദ്വേഷവാർത്തകളുടെ സത്യാവസ്ഥ പുറത്തുകൊണ്ടുവരികയാണ് ലക്ഷ്യമെന്നും ബിനോജ് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

കോയമ്പത്തൂരിൽ ഓടിക്കൊണ്ടിരുന്ന കാറിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് യുവാവ് മരിച്ച കേസിൽ ജനം ടി.വിയിൽ വന്ന വാർത്തകളെ വിമർശിച്ച് ബിനോജ് കഴിഞ്ഞദിവസമിട്ട പോസ്റ്റിൽ സംഘ്പരിവാർ ഐ.ഡികൾ വ്യാപകമായി വിദ്വേഷ കമന്റുകളിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ബിനോജിന്റെ പുതിയ നീക്കം.

ബിനോജിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഏതായാലും നനഞ്ഞു, ഇനി കുളിച്ചു കയറാം എന്നാണ് തീരുമാനം. ജനം ടീവിയിലെ വ്യാജ വർത്തയെപ്പറ്റി പോസ്റ്റിട്ടതിന് കൊല്ലും തല്ലുമെന്നൊക്കെ ഭീഷണിപ്പെടുത്തിയ സംഘപുത്രന്മാരെ പേടിച്ച് മാളത്തിലൊളിയ്ക്കാൻ വേറെ ആളെ നോക്കണം.
അത് കൊണ്ട് സംഘികളുടെ കണ്ണിലെ കരടായ മുഹമ്മദ് സുബൈറിന്റെ സ്‌റ്റൈലിൽ ഒരു ഫാക്ട് ചെക്കിങ് സീരീസ് തന്നെ തുടങ്ങാമെന്നാണ് തീരുമാനം. ഒരു കാലത്ത് സമാധാനത്തോടെ ജീവിച്ചിരുന്ന മലയാളിയുടെ തലച്ചോറിൽ നിരന്തരം ചാണകപ്പുഴുക്കളെ കടത്തി വിടുന്ന ജനം ടീവിയുടെ കള്ളപ്രചാരണങ്ങൾ തുറന്ന് കാട്ടുക തന്നെ ലക്ഷ്യം.
സീരീസിന് ഒരു പേരുമിട്ടു
***** വ്യാജ വാർത്തകളുടെ വിശ്വഗുരു *****
സംഘികൾ എന്റെ അക്കൗണ്ട് പൂട്ടിയ്ക്കുന്നത് വരെ ഇത് തുടരും - ഭാരതമാതാവാണേ സത്യം!
വ്യാജ വാർത്തകളുടെ വിശ്വഗുരു - ഭാഗം ഒന്ന്
പത്തനംതിട്ടയിലെ നുണബോംബ്
2021 Dec 21ന് ജനം പുറത്തുവിട്ട വാർത്ത കേരളത്തെ നടുക്കി - പത്തനംതിട്ടയിലെ മല്ലപ്പിള്ളിയിൽ ചായക്കടയിൽ ബോംബ് പൊട്ടിത്തെറിച്ച് മൂന്ന് പേർക്ക് ഗുരുതര പരിക്ക്. വാർത്ത വായിക്കുന്ന ദേശസ്‌നേഹി അമ്മച്ചി ഈ സംഭവത്തെ മുസ്ലിം വിദ്വേഷം എന്ന പോയിന്റിലേയ്ക്ക് എത്തിയ്ക്കാനായി പെടുന്ന കഷ്ടപ്പാട് നിങ്ങൾ ഒന്ന് കാണേണ്ടതാണ്.
ഡിസംബർ ആദ്യ വാരം കുട്ടികളുടെ ഷർട്ടിൽ ബാബ്റി ബാഡ്ജ് കുത്തിയ സംഭവം നടന്ന കോട്ടങ്ങൽ പഞ്ചായത്തിന്റെ സമീപ പഞ്ചായത്തിലാണത്രെ സ്‌ഫോടനം. മുസ്ലിം ലീഗ് പ്രവർത്തകൻ ബഷീറിന്റെ ചായക്കടയിൽ സൂക്ഷിച്ച ബോംബാണ് പൊട്ടിയത്. ബഷീർ ഒളിവിലാണ് എന്ന് കൂടി അമ്മച്ചി മൊഴിയുന്നു.
ഹാവൂ, ആശ്വാസായി, ഒരു വിധത്തിൽ ലക്ഷ്യം പൂർത്തീകരിച്ച് അമ്മച്ചി മൈക്ക് സംഭവ സ്ഥലത്തു വെയിറ്റ് ചെയ്യുന്ന അനിയൻ സംഘിയ്ക്ക് കൈമാറുന്നു.
കൈയ്യിൽ ചരടൊക്കെ കെട്ടി നല്ല ദേശസ്‌നേഹി ലുക്കുള്ള അനിയൻ ക്രിസ്ത്യൻ വോട്ട് ബാങ്ക് ലക്ഷ്യം വെച്ച് മുന്നേറുന്നു. സണ്ണി എന്ന ഒരു പാവത്തിന്റെ നാല് വിരലുകൾ അറ്റു പോയി, നില അതീവ ഗുരുതരം. ജിഹാദികളുടെ ആക്രമണത്തിന്റെ ഇരകളായ ക്രിസന്ഘികളുടെ നേരെയാണ് അനിയന്റെ ഏറ്.
ബഷീർ, മുസ്ലിം ലീഗ്, ബോംബ് തുടങ്ങി അമ്മച്ചി കൂട്ടിക്കുഴച്ചു വെച്ച ചാണക മിശ്രിതത്തിൽ അനിയനും മതിമറന്ന് നീന്തിത്തിമിർക്കുന്നുണ്ട്. കൂടാതെ കുറച്ചു കാലമായി ഹിന്ദുവിന്റെ ക്ഷാത്രവീര്യം നിമിഷ നേരം കൊണ്ട് വർധിപ്പിക്കുന്ന SDPI, PFI എന്ന തുള്ളിമരുന്ന് കൂടി അനിയൻ രണ്ടു തുള്ളി കൈയ്യിൽ നിന്നിടുന്നു. ബാബ്റി ബാഡ്ജ് സംഭവത്തിൽ പ്രതികളായ PFIക്കാർ ഒളിവിൽ കഴിയുന്ന പഞ്ചായത്തിലാണ് പോലും സംഭവം - ഒളിച്ച സ്ഥലം കൃത്യമായി അറിയാമെങ്കി നേരെ ചെന്നങ്ങു പിടിച്ചാ പോരെ സംഘീ!
വാർത്ത കേട്ടതോടെ പഴങ്കഞ്ഞി കുടിച്ചു കിടന്നുറങ്ങിയ ദേശസ്‌നേഹികൾ സ്വാഭിമാനം വീണ്ടെടുത്ത് യൂട്യൂബിലേക്ക് ഇരച്ചു കയറി കമ്മന്റ് ബോക്‌സുകളിൽ ചാണകം മെഴുകി - സാമ്പിൾ സ്‌ക്രീൻഷോട്ട് കാണൂ.
ഇനി വാർത്തയുടെ സത്യാവസ്ഥ കൂടി അറിയുക. അന്നേ ദിവസം Times of India പുറത്തു വിട്ട വാർത്ത പരിശോധിയ്ക്കൂ - ഇതിന്റെയും സ്‌ക്രീൻഷോട്ട് ഇവിടെയുണ്ട്.
ജനം ടീവി പാവം ക്രിസ്ത്യൻ രക്തസാക്ഷി പരിവേഷം നൽകിയ പാറ പൊട്ടിയ്ക്കുന്ന ജോലി ചെയ്യുന്ന സണ്ണി ചാക്കോ വെടിമരുന്നുമായി ഒരു ചായക്കടയിൽ കയറുന്നു. എന്നിട്ട് ചായ വരാനായി വെയിറ്റ് ചെയ്യവേ കൈയ്യിലിരുന്ന ബീഡിയ്ക്ക് ഒന്ന് തീ കൊളുത്തുന്നു, മേശപ്പുറത്ത് വെച്ച വെടി മരുന്നു പൊതിയ്ക്ക് തീപിടിയ്ക്കുന്നു, പൊട്ടിത്തെറിയ്ക്കുന്നു, അയാളുടെ വിരലുകൾ അറ്റു പോകുന്നു.
TOI വാർത്തയിൽ പൊട്ടിയത് ബോംബല്ല വെടിമരുന്നാണ് എന്നത് പ്രത്യേകം ശ്രദ്ധിക്കുക. പിന്നെ, അതിൽ ബാബ്റിയില്ല, SDPIയില്ല, PFIയില്ല, മുസ്ലിം ലീഗില്ല, ദുരൂഹതയില്ല, എന്തിന് ചായക്കടക്കാരന്റെ പേര് പോലുമില്ല. അത് മാത്രമല്ല, ബഷീർ ഒളിവിൽ പോയതും അവർ അറിഞ്ഞിട്ടില്ല. അന്വേഷണാത്മക പത്രപ്രവർത്തനത്തിൽ TOI ഇനിയും ബഹുദൂരം മുന്നോട്ട് പോകേണ്ടിയിരിയ്ക്കുന്നു.
പിന്നെ ഒരു വിവരം കൂടി TOI വാർത്തയിൽ പറയുന്നുണ്ട്. സണ്ണിയുടെ വീട്ടിലും വെടി മരുന്ന് സൂക്ഷിച്ചിരുന്നു എന്ന് പോലീസ് കണ്ടെത്തി. അനധികൃതമായി വീട്ടിൽ സ്‌ഫോടകവസ്തുക്കൾ സൂക്ഷിച്ചതിന് അയാളുടെ പേരിൽ Explosives Act പ്രകാരം കേസുമെടുത്തു. പക്ഷേ അയാൾ സുലൈമാനോ സുഡാപ്പിയോ അല്ലാത്തതിനാൽ തീവ്രവാദി, ദേശദ്രോഹി, ISIS ചാരൻ തുടങ്ങിയ ബഹുമതികൾ അര്ഹിക്കുന്നില്ലെന്ന് മാത്രം.
ഇനി പറയൂ, ഇങ്ങനെ പച്ചക്കള്ളം വിളിച്ചു പറഞ്ഞു വംശീയവെറി ഉൽപ്പാദിപ്പിയ്ക്കുന്ന മാരണങ്ങളെ വേറെ ഏത് രാജ്യത്താണ് ഇങ്ങനെ കയറൂരി വിടുക. ഇങ്ങനെ മുസ്ലീമുകളെ തിരഞ്ഞു പിടിച്ച് കടിയ്ക്കാൻ വേണ്ടി മാത്രം എല്ലിൻ കഷണമിട്ട് കൊടുത്ത് ഈ ഭ്രാന്തൻ നായയെ വളർത്തുന്നതും സംരക്ഷിക്കുന്നതും ഒരു രാജ്യം ഭരിയ്ക്കുന്ന സർക്കാർ തന്നെയാണെന്ന് നാട്ടുകാർക്ക് അറിയാത്തതല്ലല്ലോ.
സ്വബോധമില്ലെങ്കിലും സ്വാഭിമാനം അണപൊട്ടിയ ദേശീയ ഹിന്ദുക്കളുടെ ചാണകമാമാങ്കത്തിന്റെ സ്‌ക്രീൻഷോട്ട് ഒന്ന് വായിച്ചു നോക്കൂ - dog whistling എന്ന ജോലി ജനം ടീവി എത്ര ഭംഗിയായി നിർവ്വഹിക്കുന്നു എന്ന് നിങ്ങൾക്ക് മനസിലാകും.
വ്യാജവാർത്തയുടെ വിശ്വഗുരു പുറത്തു വിട്ട റിപ്പോർട്ടിന്റെ വിഡിയോ ലിങ്ക് കമന്റ് ബോസ്‌കിലുണ്ട്.

 

facebook activist binoj nair start fact check series against janamtv



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago