ഇസ്റാഈൽ - ഫലസ്തീൻ സംഘർഷം: ടെൽ അവീവിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി പാശ്ചാത്യ രാജ്യങ്ങൾ, ദുബൈ സർവീസുകളെ ബാധിക്കുന്നു
ഇസ്റാഈൽ - ഫലസ്തീൻ സംഘർഷം: ടെൽ അവീവിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി പാശ്ചാത്യ രാജ്യങ്ങൾ, ദുബൈ സർവീസുകളെ ബാധിക്കുന്നു
ദുബൈ: ഇസ്‌റാഈലും ഫലസ്തീനും തമ്മിലുള്ള സംഘർഷം രൂക്ഷമായതിനെ തുടർന്ന് ദുബൈക്ക് ടെൽ അവീവിനും ഇടയിലുള്ള വിമാന സർവീസുകളെ ബാധിച്ചതായി എയർലൈൻ വക്താവ് അറിയിച്ചു. ഞങ്ങൾ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുകയും അതിനനുസരിച്ച് ഞങ്ങളുടെ ഷെഡ്യൂൾ ഭേദഗതി ചെയ്യുകയും ചെയ്യുമെന്ന് ഫ്ലൈ ദുബൈ വക്താവ് പറഞ്ഞു.
അതേസമയം, ടെൽ അവീവിലേക്കുള്ള വിമാനങ്ങൾ നിലവിൽ ഷെഡ്യൂൾ അനുസരിച്ച് പ്രവർത്തിക്കുന്നതായി എമിറേറ്റ്‌സിന്റെ വക്താവ് പറഞ്ഞു. ദിവസം മൂന്ന് വിമാനങ്ങളാണ് എമിറേറ്റ്സ് ടെൽ അവീവിലേക്ക് അയക്കുന്നത്. ചില വിമാനങ്ങൾ വൈകിയതായി നേരത്തെ ഫ്ലൈ ദുബായ് അറിയിച്ചിരുന്നു.
ഇസ്‌റാഈലും ഫലസ്തീനും തമ്മിലുള്ള സംഘർഷം അബുദാബിയിൽ നിന്ന് വരുന്നതും പോകുന്നതുമായ വിമാനങ്ങളെ ബാധിച്ചിട്ടില്ല. ഇത്തിഹാദ് എയർവേസ് ഇതുവരെ ഫ്ലൈറ്റ് റദ്ദാക്കിയതായി പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ യുദ്ധസാഹചര്യം രൂക്ഷമാകുന്നതിനാൽ വിമാനങ്ങൾ ഏത് നിമിഷവും നിർത്താൻ സാധ്യതയുണ്ട്.
അതേസമയം, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ വിമാനക്കമ്പനികൾ ടെൽ അവീവിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി. ടെൽ അവീവിലെ ബെൻ ഗുറിയോൺ എയർപോർട്ടിലെ എയർ ഫ്രാൻസ്, ലുഫ്താൻസ, റയാൻഎയർ, ഏഗൻ എയർലൈൻസ്, ചില യുഎസ് കമ്പനികൾ എന്നിവർ വിമാനം നിർത്തിവെച്ചു.
ടെൽ അവീവിലെ നിലവിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ലുഫ്താൻസ ടെൽ അവീവിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ ഈ ശനിയാഴ്ച റദ്ദാക്കിയിട്ടുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ടെൽ അവീവ് വിമാനങ്ങൾ നിർത്തിയതായി എയർ ഫ്രാൻസ് അറിയിച്ചു.
എയർ ഫ്രാൻസ്-കെഎൽഎം ഗ്രൂപ്പിന്റെ കുറഞ്ഞ നിരക്കിലുള്ള വിമാനമായ ട്രാൻസ്‌വിയയും പാരീസിൽ നിന്ന് ടെൽ അവീവിലേക്കുള്ള വിമാനം റദ്ദാക്കി.
എയർ ഇന്ത്യയും രണ്ട് വിമാനങ്ങൾ റദ്ദാക്കി. ഒന്ന് ന്യൂഡൽഹിയിൽ നിന്ന് ടെൽ അവീവിലേക്കും മറ്റൊന്ന് ടെൽ അവീവിൽ നിന്ന് ന്യൂഡൽഹിയിലേക്കുള്ളതുമാണ് ഇവ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."