HOME
DETAILS
MAL
'സുഹൃത്തുക്കളുടെ ഭാവിയില്‍ ഭയപ്പെടുന്നു'
backup
August 17 2021 | 04:08 AM
ന്യൂഡല്‍ഹി: സുഹൃത്തുക്കളുടെ ഭാവിയില്‍ ഭയപ്പെടുന്നുവെന്ന് താലിബാന്‍ അധികാരം പിടിച്ച അഫ്ഗാനില്‍ നിന്ന് ഡല്‍ഹിയിലെത്തിയ അഫ്ഗാനി വനിത.
'അവര്‍ ഞങ്ങളുടെ സുഹൃത്തുക്കളെ കൊല്ലും. എനിക്ക് പേടിയാവുന്നു'- കഴിഞ്ഞദിവസം രാത്രി ഡല്‍ഹി വിമാനത്താവളത്തിലെത്തിയ ഒരു യുവതി മാധ്യമങ്ങളോട് പറഞ്ഞു. 'ഞങ്ങളുടെ രാജ്യത്തെ ലോകം ഒറ്റപ്പെടുത്തിയെന്നത് വിശ്വസിക്കാന്‍ കഴിയുന്നില്ല.
അവര്‍ ഞങ്ങളേയും കൊല്ലും. ഞങ്ങളുടെ സ്ത്രീകള്‍ക്ക് ഇനി ഒരു അവകാശവും ആ രാജ്യത്ത് ഉണ്ടാവില്ല'- യുവതി കൂട്ടിച്ചേര്‍ത്തു. കാബൂളിലെ സ്ഥിതിഗതികളെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പൊട്ടിക്കരഞ്ഞു കൊണ്ടായിരുന്നു യുവതി മാധ്യമങ്ങളോട് പ്രതികരിച്ചത്.
ഞായറാഴ്ച രാത്രി കാബൂളില്‍നിന്ന് ഡല്‍ഹിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിലെ 129 യാത്രക്കാരിലൊരാളാണ് യുവതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."