ഇന്ത്യയ്‌ക്കെതിരെ ആസ്‌ത്രേലിയയ്ക്ക് ടോസ്; ഗില്ലിനു പകരം ഇഷാന്‍ കിഷന്‍ ഇറങ്ങും
ഇന്ത്യയ്‌ക്കെതിരെ ആസ്‌ത്രേലിയയ്ക്ക് ടോസ്; ഗില്ലിനു പകരം ഇഷാന്‍ കിഷന്‍ ഇറങ്ങും
ചെന്നൈ: ഏകദിന ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരെ ആസ്‌ത്രേലിയയ്ക്ക് ടോസ്. ടോസ് നേടിയ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ബാറ്റിങ് തെരഞ്ഞെടുത്തു. ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലിരിക്കുന്ന ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന് പകരം ഇഷാന്‍ കിഷന്‍ ഇറങ്ങും.
ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ് എന്നിവരാണ് ആസ്‌ത്രേലിയക്ക് വേണ്ടി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്നത്.
സ്പിന്നര്‍മാര്‍ക്ക് അനുകൂല പിച്ചാണ് ചെന്നൈയിലേത്. രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, കുല്‍ദീപ് യാദവ് എന്നീ സ്പ്പിന്നര്‍മാരുമായാണ് ആസ്‌ത്രേലിയയ്‌ക്കെതിരെ ഇന്ത്യ ഇറങ്ങിയത്.
ടീം ഇന്ത്യ: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.
ടീം ഓസ്‌ട്രേലിയ: ഓസ്‌ട്രേലിയ പ്ലേയിങ് ഇലവന്‍ ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, സ്റ്റീവ് സ്മിത്ത്, മാര്‍നസ് ലബുഷെയ്ന്‍, കാമറൂണ്‍ ഗ്രീന്‍, അലക്‌സ് കാരി, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്‌സല്‍വുഡ്, ആദം സാംപ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."