HOME
DETAILS

താമസ, ജോലി, അതിർത്തി ലംഘനം: സഊദിയിൽ ഒരാഴ്ചക്കിടെ പിടിയിലായത് 15,201 പേർ

  
backup
October 08 2023 | 10:10 AM

15201-arrested-for-violatinig-law-in-saudi-arabia

താമസ, ജോലി, അതിർത്തി ലംഘനം: സഊദിയിൽ ഒരാഴ്ചക്കിടെ പിടിയിലായത് 15,201 പേർ

റിയാദ്: സഊദി അറേബ്യയിൽ താമസ, ജോലി, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച 15,201 പേരെ പിടികൂടി. സെപ്തംബർ 28 മുതൽ ഒക്ടോബർ 4 വരെയുള്ള ഒരാഴ്ചയ്ക്കുള്ളിലാണ് ഇത്രയും പേരെ അറസ്റ്റ് ചെയ്തതെന്ന് സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

പിടികൂടിയ മൊത്തം നിയമ ലംഘകരിൽ 9,233 പേർ റെസിഡൻസി സമ്പ്രദായം ലംഘിച്ചതിനും 4,271 പേർ അതിർത്തി സുരക്ഷാ സംവിധാനം ലംഘിച്ചതിനും 1,697 പേർ തൊഴിൽ നിയമ ലംഘനങ്ങൾക്കും ആണെന്ന് മന്ത്രാലയം വിശദമാക്കി. അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച 527 പേർ പിടിയിലായി. ഇവരിൽ 55 ശതമാനം യെമൻ പൗരന്മാരും 43 ശതമാനം എത്യോപ്യക്കാരും രണ്ട് ശതമാനം മറ്റ് രാജ്യക്കാരുമാണ്. കൂടാതെ, ക്രമരഹിതമായി രാജ്യം വിടാൻ ശ്രമിച്ചതിന് 66 വ്യക്തികളെ അറസ്റ്റ് ചെയ്തു.

ഗതാഗതം, പാർപ്പിടം, ജോലി എന്നിവയിലെ നിയമലംഘനത്തിന് 14 വ്യക്തികളെ പിടികൂടി. നിലവിൽ 36,713 പുരുഷന്മാരും 7,749 സ്ത്രീകളും ഉൾപ്പെടെ 44,462 തടവുകാരാണ് ചട്ടങ്ങൾ ലംഘിച്ചതിന് നടപടിക്രമങ്ങൾ നേരിടുന്നത്.

39,218 നിയമലംഘകരെ യാത്രാ രേഖകൾ ലഭിക്കുന്നതിനായി അവരുടെ നയതന്ത്ര ഓഫീസുകളിലേക്ക് റഫർ ചെയ്തതായും 1,748 പേരുടെ യാത്രാ റിസർവേഷൻ പൂർത്തിയാക്കുന്ന പ്രക്രിയയിലാണെന്നും 8,058 പേരെ നാടുകടത്തിയതായും മന്ത്രാലയം റിപ്പോർട്ട് ചെയ്തു.

അതേസമയം, നിയമം ലംഘിച്ച് രാജ്യത്തേക്ക് കടക്കുന്നവരെയും രാജ്യം വിടുന്നവരെയും സഹായിക്കുന്നത് ഗുരുതരമായ കുറ്റമാണെന്ന് മന്ത്രാലയം അറിയിച്ചു. നിയമലംഘകരെ സഹായിക്കുന്നവർക്ക് 15 വർഷം വരെ തടവും ഒരു ദശലക്ഷം റിയാൽ വരെ പിഴയും ഉപയോഗിച്ച വാഹനങ്ങളും ഭവനങ്ങളും കണ്ടുകെട്ടുകയും ചെയ്യും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂരിൽ വൻ കഞ്ചാവ് വേട്ട; കഞ്ചാവ് എത്തിച്ചത് ചരക്ക് വാഹനത്തിൽ 

Kerala
  •  6 days ago
No Image

കാലിഫോർണിയയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത രോഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ് 

International
  •  6 days ago
No Image

റോഡ് അടച്ച് സി.പി.എം ഏരിയാ സമ്മേളനം

Kerala
  •  6 days ago
No Image

നവീൻ ബാബുവിന്‍റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹരജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

Kerala
  •  6 days ago
No Image

സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ധനയിൽ പ്രഖ്യാപനം ഇന്നറിയാം

Kerala
  •  6 days ago
No Image

ശബരിമല ദർശനത്തിനെത്തിയ 2 തീർഥാടകർ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  6 days ago
No Image

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ സഹതാരം വലീദ് അബ്ദുള്ള

Football
  •  6 days ago
No Image

ട്രോളി ബാ​ഗിൽ 8 കിലോ കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ

Kerala
  •  6 days ago
No Image

സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം; റാസൽഖൈമയിൽ മലയാളി വിദ്യാർഥി മരിച്ചു

uae
  •  6 days ago
No Image

തമിഴ്നാട്ടിൽ മലിനജലം കലർന്ന വെള്ളം കുടിച്ച് 3 പേർ മരിച്ചു, 23 പേർ ആശുപത്രിയിൽ

Kerala
  •  6 days ago