HOME
DETAILS
MAL
മ്യൂസിയത്തില്‍ നടക്കാനിറങ്ങിയ യുവതിയെ അക്രമിച്ച സംഭവം; പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി
backup
October 28 2022 | 12:10 PM
തിരുവനന്തപുരം: തിരുവനന്തപുരം മ്യൂസിയത്തില്‍ നടക്കാനെത്തിയ സ്ത്രീക്ക് നേരെ ഉണ്ടായ അതിക്രമത്തില്‍ പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി. പ്രതിയുടെ രേഖാചിത്രം യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കും. ലൈംഗിക അതിക്രമം നടത്തിയെന്ന മൊഴി ഉണ്ടായിട്ടും ജാമ്യമില്ല വകുപ്പ് ചുമത്താത്തത് വിവാദമായിരുന്നു.
ബുധനാഴ്ച പുലര്‍ച്ചെ 4.40ഓടെയാണ് യുവതിക്കെതിരെ ലൈംഗികാതിക്രമം നടന്നത്. കാറിലെത്തിയ പ്രതി യുവതിയെ കടന്നു പിടിക്കുകയായിരുന്നു. ഇയാളെ പിടികൂടാന്‍ ഇവര്‍ പിന്നാലെ ഓടിയെങ്കിലും കഴിഞ്ഞില്ല.തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുകയും കേസെടുക്കുകയുമായിരുന്നു.
എന്നാല്‍ തുടക്കത്തില്‍ ജാമ്യം ലഭിക്കുന്ന വകുപ്പായ 354എ1 ആണ് ചുമത്തിയിരുന്നത്. ഇത് ചൂണ്ടിക്കാട്ടി യുവതി കമ്മിഷണര്‍ക്ക് പരാതി നല്‍കാനിരിക്കേയാണ് പൊലീസിന്റെ നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."