ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ജയം
ലണ്ടന്‍: ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ജയം. ഇന്നലെ സമാപിച്ച രണ്ടാം ടെസ്റ്റില്‍ 151 റണ്‍സിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
തുടക്കത്തില്‍ ഇന്ത്യക്ക് ജയപ്രതീക്ഷയുണ്ടായിരുന്നെങ്കിലും അഞ്ചു വിക്കറ്റിന് ശേഷം ഇംഗ്ലണ്ട് താരങ്ങള്‍ പിടിച്ചുനില്‍ക്കുന്ന കാഴ്ചയാണ് കണ്ടത്. എന്നാല്‍ പിന്നീട് ഇംഗ്ലണ്ടിന്റെ രണ്ട് വിക്കറ്റുകള്‍ തുടരെ നഷ്ടമായപ്പോള്‍ ഇന്ത്യക്ക് ജയപ്രതീക്ഷയേറി.
ഇന്ത്യക്കെതിരേ 272 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ടിന്റെ മുന്‍നിര ചീട്ടുകൊട്ടാരംപോലെ തകര്‍ന്നടിഞ്ഞു. ഇന്ത്യ രണ്ട@ാമിന്നിങ്‌സില്‍ എട്ടു വിക്കറ്റിനു 298 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
അപരാജിതമായ ഒമ്പതാം വിക്കറ്റില്‍ മുഹമ്മദ് ഷമി ജസ്പ്രീത് ബുംറ ജോടിയുടെ അവിശ്വസനീയ കൂട്ടുകെട്ടാണ് ഇന്ത്യയെ മികച്ച ലീഡിലെത്തിച്ചത്. 120 ബോളില്‍ ഇരുവരും ചേര്‍ന്ന് 89 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഷമി 56 റണ്‍സുമായും ബുംറ 34 റണ്‍സുമായും പുറത്താവാതെ നിന്നു.
70 ബോളില്‍ ആറു ബൗണ്ട@റികളും ഒരു സിക്‌സറുമടങ്ങുന്നതായിരുന്നു ഷമിയുടെ ഇന്നിങ്‌സ്. ബുംറ 64 ബോളില്‍ മൂന്നു ബൗണ്ട@റികളും പായിച്ചു. ലോര്‍ഡ്‌സില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത ആദ്യ ഇന്ത്യന്‍ ക്യാപ്റ്റനെന്ന റെക്കോര്‍ഡും വിരാട് കോഹ്‌ലി തന്റെ പേരില്‍ കുറിച്ചു. പൂജ്യം റണ്ണുമായിട്ടായിരുന്നു രണ്ട് ഇംഗ്ലീഷ് ഓപണര്‍മാരും മടങ്ങിയത്.
നാലു പന്ത് ക്രീസില്‍ നിന്ന റോറി ജോസഫും ഇതേ ബോളുകള്‍ ക്രീസില്‍ നിന്ന ഡോം സിബ്ലിയും പൂജ്യരായിട്ടാണ് മടങ്ങിയത്. 45 പന്തില്‍ ഒന്‍പത് റണ്‍സുമായി ഹസീബ് ഹമീദ് മടങ്ങി. കഴിഞ്ഞ മത്സരത്തില്‍ മിന്നും പ്രകടനം നടത്തിയ ക്യാപ്റ്റന്‍ ജോ റൂട്ട് 60 പന്തില്‍ 33 റണ്‍സ് നേടി. പിന്നീട് വന്ന ബയറിസ്റ്റോക്കും കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ല.
24 പന്തില്‍ നിന്ന് രണ്ട് റണ്‍സ് മാത്രമാണ് ബയറിസ്റ്റോ സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യ ജയപ്രതീക്ഷയിലായി. എന്നാല്‍ പിന്നീട് ബട്‌ലറും മോയിന്‍ അലിയും ക്രീസില്‍ ഉറച്ചുനിന്നു കളിച്ചു. എന്നാല്‍ ഇരുവരുടെയും ഇന്നിങ്‌സിന് കൂടുതല്‍ സമയം നീണ്ടില്ല.
42 പന്തില്‍ 13 റണ്‍സുമായി മോയിന്‍ അലി മടങ്ങി. പിന്നീട് എത്തിയ സാംകറുനും അധിക ആയുസുണ്ടായില്ല.
പൂജ്യാനായി കറനും മടങ്ങി. നാല് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജാണ് ഇംഗ്ലീഷ് ബാറ്റിങ്‌നിരയുടെ അടിവേരറുത്തത്. ജസ്പ്രീത് ബുംറ മൂന്നും ഇഷാന്ത് രണ്ടും വിക്കറ്റുകള്‍ സ്വന്തമാക്കി. മുഹമ്മദ് ഷമി ഒരു വിക്കറ്റും നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."