ഹമാസ് തീവ്രവാദ സംഘടനയെങ്കില്‍ ഇസ്റാഈല്‍ തീവ്രവാദ രാഷ്ട്രമെന്ന് എം.എ ബേബി
ഹമാസ് തീവ്രവാദ സംഘടനയെങ്കില്‍ ഇസ്റാഈല്‍ തീവ്രവാദ രാഷ്ട്രമെന്ന് എം.എ ബേബി
ഹമാസ് തീവ്രവാദ സംഘടനയെങ്കില്‍ ഇസ്റാഈല്‍ തീവ്രവാദ രാഷ്ട്രമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. ഫലസ്തീന് ജനങ്ങള്‍ക്കുനേരെ വര്‍ഷങ്ങളായി ഇസ്റാഈല്‍ നടത്തിവരുന്ന ഫാസിസ്റ്റ് ആക്രമണങ്ങളില്‍ സഹികെട്ട് ഹമാസ് നടത്തിയ പ്രത്യാക്രമണമാണെന്നും എം.എ ബേബി പറഞ്ഞു.
എന്നാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നരേന്ദ്രമോദിയുടെ ഇസ്റാഈല്‍ അനുകൂല നിലപാട് അത്യന്ത്യം ദൗര്‍ഭാഗ്യകരമാണെന്ന് എം.എ ബേബി പ്രതികരിച്ചു. ജറുസലേം തലസ്ഥാനമാക്കി ഫലസ്തീന് രാഷ്ട്രം വേണമെന്നും ബേബി പറഞ്ഞു.
248 ഫലസ്തീനികളാണ് ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതേ തുടര്‍ന്നാണ് ഹമാസ് ആക്രമണം നടത്തിയതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. പലസ്തീന് രാഷ്ട്രത്തിന്റെ ഭൂപ്രദേശങ്ങള്‍ ഇസ്റാഈല്‍ കൈക്കലാക്കി. യു.എന്‍ പ്രമേയം അംഗീകരിക്കണമെന്നും പിടിച്ചെടുത്ത പ്രദേശങ്ങള്‍ വിട്ടു നല്കാന് ഇസ്റാഈല്‍ തയ്യാറാകണം. പ്രശ്നം പരിഹരിക്കാന്‍ ഇരു രാഷ്ട്രങ്ങളും തത്വം പാലിക്കേണ്ടിവരും. ഐക്യരാഷ്ട്രസഭ പ്രമേയം അംഗീകരിക്കണം ബേബി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."