HOME
DETAILS

കോയമ്പത്തൂര്‍ സ്‌ഫോടനത്തില്‍ ഐഎസ് ബന്ധം; സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തു

  
backup
October 28 2022 | 15:10 PM

coimbatore-car-blast-is-viyyur-chennai64654

ചെന്നൈ: കോയമ്പത്തൂര്‍ കാര്‍ സ്‌ഫോടന കേസില്‍ ഐഎസ് ബന്ധം സ്ഥിരീകരിച്ചു. ഐഎസ് കേസുമായി ബന്ധപ്പെട്ട് വിയ്യൂര്‍ ജയിലില്‍ കഴിയുന്ന തടവുകാരനെ സ്‌ഫോടന കേസ് പ്രതികളില്‍ ഒരാള്‍ സന്ദര്‍ശിച്ചതായി കണ്ടെത്തി. കേസിലെ പ്രതികളില്‍ ഒരാളായ ഫിറോസ് ഇസ്മയില്‍ എന്നയാളാണ് അതീവ സുരക്ഷാ ജയിലില്‍ എത്തിയത്. ഇയാള്‍ ജയിലിലെത്തി ഐഎസ് ബന്ധമുള്ള മുഹമ്മദ് അസ്ഹറുദ്ദീനെയാണ് കണ്ടത്. 

2019ലെ ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കന്‍ പള്ളിയിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ പങ്കുള്ള ആളാണ് മുഹമ്മദ് അസ്ഹറുദ്ദീന്‍. ശ്രീലങ്കയിലെ ഈസ്റ്റര്‍ ദിന ഭീകരാക്രമണത്തില്‍ 250 പേരാണ് കൊല്ലപ്പെട്ടത്. ഐഎസ് ബന്ധം സംശയിച്ച് 2020ല്‍ യുഎഇ ഫിറോസിനെ നാടുകടത്തിയിരുന്നു.

75 കിലോ സ്‌ഫോടക വസ്തുക്കളും തീവ്രവാദ ലഘു ലേഖകളും പിടിച്ചെടുത്തതായി എന്‍ഐഎ എഫ്‌ഐആറില്‍ പറയുന്നു. കൊല്ലപ്പെട്ട ജമേഷ മുബീനെ മാത്രമാണ് പ്രതിയായി ചേര്‍ത്തിട്ടുള്ളത്. അതിനിടെ കേസിന്റെ അന്വേഷണം തമിഴ്‌നാട്ടിലെ ഏര്‍വാടിയിലേക്കും എത്തി. ഇസ്ലാമിയ പ്രചാര പേരവൈ എന്ന സംഘടനയ്ക്ക് പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.

2020ല്‍ ഐ.എസ് ബന്ധം കണ്ടെത്തിയതിനെ തുടര്‍ന്നു യു.എ.ഇ നാടുകടത്തിയ ആളാണ് ഇരുവരെയും ജയിലിലെത്തി കണ്ട ഫിറോസ് അലി. കേസ് ഏറ്റെടുത്തതിനു പിന്നാലെ എന്‍.ഐ.എ കൊല്ലപ്പെട്ട ജമേഷ മൂബിന്റെ ഉക്കടത്തെ വീട്ടില്‍ റെയ്ഡ് നടത്തി. 75 കിലോ സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തു. ഐ.എസ് അനുകൂല ലേഖനങ്ങളും ഇവിടെ നിന്നു കണ്ടെടുത്തു.

കോട്ട ജംഗമേശ്വര ക്ഷേത്ര പൂജാരിയുടെ പരാതിയിലാണു കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൊല്ലപ്പെട്ട ജമേഷ മുബീനെ മാത്രമാണു നിലവില്‍ പ്രതിയാക്കിയിരിക്കുന്നത്. അതേ സമയം അന്വേഷണത്തില്‍ വീഴ്ചയുണ്ടായെന്നാരോപിച്ച് നാളെ കോയമ്പത്തൂരില്‍ ഹര്‍ത്താലിനു ആഹ്വാനം ചെയ്ത ബി.ജെ.പിയില്‍ കലഹം രൂക്ഷമായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-10-2024

PSC/UPSC
  •  2 months ago
No Image

പത്തടിപ്പാലം പിഡബ്ല്യൂഡി റസ്റ്റ് ഹൗസില്‍ യോഗത്തിന് മുറി നല്‍കിയില്ല; പ്രതിഷേധവുമായി അന്‍വര്‍

Kerala
  •  2 months ago
No Image

സംശയാസ്പദ സാമ്പത്തിക ഇടപാടുകളിൽ കുരുക്ക് മുറുക്കി യു.എ.ഇ

uae
  •  2 months ago
No Image

 സാഹിത്യ നൊബേല്‍ ഹാന്‍ കാങിന് 

International
  •  2 months ago
No Image

ബഹ്റൈനിലും,മലേഷ്യയിലും ജോലി നേടാൻ കേരളീയർക്ക് ഇതാ സുവർണാവസരം

bahrain
  •  2 months ago
No Image

വനിത നിര്‍മ്മാതാവിന്റെ പരാതി; നിര്‍മാതാക്കളുടെ അറസ്റ്റ് സെഷന്‍ കോടതി തടഞ്ഞു

Kerala
  •  2 months ago
No Image

കെഎസ്ആര്‍ടിസിയുടെ എസി സൂപ്പര്‍ഫാസ്റ്റ് പ്രീമിയം സര്‍വീസ്; അടുത്ത ആഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Kerala
  •  2 months ago
No Image

സ്വര്‍ണ്ണക്കടത്ത്: ഗവര്‍ണറെ തിരുത്തി പൊലിസ്, 'പണം നിരോധിത സംഘടനകള്‍ ഉപയോഗിക്കുന്നതായി വെബ്‌സൈറ്റിലില്ല'

Kerala
  •  2 months ago
No Image

പൊതുതാല്‍പര്യമില്ല സ്വകാര്യ താല്‍പര്യം മാത്രം, മഹാരാജാസ് കോളേജിലെ അഭിമന്യു സ്മാരകം പൊളിക്കേണ്ട; കെഎസ്‌യു ഹരജി തള്ളി ഹൈക്കോടതി 

Kerala
  •  2 months ago
No Image

വയനാട് കേന്ദ്ര സഹായം: കെ.വി തോമസ് കേന്ദ്ര മന്ത്രി നിര്‍മ്മല സീതാരാമനുമായി ചര്‍ച്ച  നടത്തി

Kerala
  •  2 months ago