HOME
DETAILS

യോഗിക്കെതിരായ പ്രസംഗം: അസം ഖാനെ അയോഗ്യനാക്കി

  
backup
October 28 2022 | 16:10 PM

case-was-registered-against-mr-khan-for-making-provocative32312

ലഖ്‌നൗ: വിദ്വേഷ പ്രസംഗ കേസില്‍ ശിക്ഷിക്കപ്പെട്ട സമാജ്‌വാദി പാര്‍ട്ടി എം.എല്‍.എ അസംഖാന്റെ നിയമസഭാ അംഗത്വം റദ്ദാക്കി. യുപി നിയമസഭാ സ്പീക്കറുടെതാണ് നടപടി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ നടത്തിയ വിദ്വേഷ പരാമര്‍ശ കേസിലാണ് ശിക്ഷ.

അസം ഖാന്‍ ഉള്‍പ്പെടെ മൂന്നു പേരെ മൂന്ന് വര്‍ഷം തടവിനും 2000 രൂപ പിഴയ്ക്കും രാംപൂര്‍ കോടതി ശിക്ഷ വിധിച്ചിരുന്നു. അപ്പീല്‍ നല്‍കാന്‍ ഒരു മാസത്തെ സമയം നല്‍കിയിട്ടുണ്ട്. ഈ കാലയളവില്‍ കോടതി അസം ഖാന് ജാമ്യം നല്‍കിയിട്ടുണ്ട്. അപ്പീല്‍ തള്ളി ശിക്ഷ അനുഭവിക്കേണ്ടി വന്നാല്‍ അസംഖാന് എം.എല്‍.എ സ്ഥാനം നഷ്ടപ്പെടും.

2019ലാണ് അസംഖാന്‍ യോഗിക്കെതിരായ വിവാദ പ്രസംഗം നടത്തിയത്. യോഗി ആദിത്യനാഥിനെയും ജില്ലാ മജിസ്‌ട്രേറ്റായിരുന്ന അഞ്ജനേയ കുമാര്‍ സിംഗ് ഐഎഎസിനെയും അസംഖാന്‍ പ്രസംഗത്തില്‍ വിമര്‍ശിച്ചിരുന്നു. തുടര്‍ന്ന് പ്രസംഗം പ്രകോപനപരമായിരുന്നുവെന്ന് കേസും രജിസ്റ്റര്‍ ചെയ്തു. ഇന്നലെ റായ്പൂര്‍ കോടതിയാണ് കേസില്‍ അസം ഖാന്‍ കുറ്റക്കാരനാണെന്ന് വിധിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കടുവയുടെ ആക്രമണത്തില്‍ കാട്ടാന ചെരിഞ്ഞു

latest
  •  a month ago
No Image

പിഎം വിദ്യാലക്ഷ്മി; ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാർഥികൾക്ക് പുതിയ പദ്ധതി

National
  •  a month ago
No Image

അഴുക്കുചാല്‍ സംവിധാനത്തിന് ഫീസ് വര്‍ധിപ്പിക്കാന്‍ ദുബൈ മുനിസിപ്പാലിറ്റി

uae
  •  a month ago
No Image

കെ.കെ. ശൈലജക്കെതിരായ അശ്ലീല കമന്റ്; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് തടവും പിഴയും

Kerala
  •  a month ago
No Image

ജോലി വാഗ്ദാന തട്ടിപ്പ്; യുവാവ്​ പിടിയിൽ

Kerala
  •  a month ago
No Image

'വിവാദ പരാമർശങ്ങൾ പിൻവലിച്ചില്ലെങ്കിൽ നിയമനടപടികൾ സ്വീകരിക്കും': ഷാനിമോൾ ഉസ്മാൻ

Kerala
  •  a month ago
No Image

പാതിരാ റെയ്ഡ്; ഹോട്ടലിൻ്റെ പരാതിയിൽ കണ്ടാലറിയാവുന്ന 10 പേർക്കെതിരെ കേസെടുത്തു

Kerala
  •  a month ago
No Image

ശൂറാകൗണ്‍സില്‍ തെരഞ്ഞെടുപ്പ്; ഭരണഘടനാ ഭേദഗതിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തി ഖത്തര്‍

qatar
  •  a month ago
No Image

ലൈം​ഗികാതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും നിയമപരമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്

National
  •  a month ago
No Image

അനധികൃതമായി നിര്‍മ്മിച്ച കെട്ടിടം പൊളിച്ചു നീക്കി ജിദ്ദ നഗരസഭ

Saudi-arabia
  •  a month ago