അഫ്ഗാന്‍ അഭയാര്‍ഥികളെ സ്വീകരിക്കാന്‍ ലോകരാജ്യങ്ങള്‍ തയാറാവണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍
വാഷിങ്ടണ്‍: അഫ്ഗാന്‍ അഭയാര്‍ഥികളെ സ്വീകരിക്കാന്‍ ലോകരാജ്യങ്ങള്‍ തയാറാവണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന.
ഭാരിച്ച ഹൃദയത്തോടെയാണ് അഫ്ഗാനിലെ കാഴ്ചകള്‍ ലോകം കാണുന്നത്. എല്ലാ രാജ്യങ്ങളും അഫ്ഗാനില്‍ നിന്നുള്ള അഭയാര്‍ഥികളെ സ്വീകരിക്കാന്‍ തയാറവണം. തലമുറകളായി യുദ്ധവും അതിന്റെ കെടുതികളും അനുഭവിക്കുന്നവരാണ് രാജ്യത്തെ ജനത. അവര്‍ ഇപ്പോള്‍ നമ്മുടെ പൂര്‍ണ്ണ പിന്തുണ അര്‍ഹിക്കുന്നു. ഇപ്പോള്‍ അവര്‍ക്കൊപ്പം നില്‍ക്കേണ്ട സമയമാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് അഫ്ഗാനില്‍ താലിബാന്‍ അധികാരം പിടിച്ചത്. തുടര്‍ന്ന് അഫ്ഗാന്‍ വിടാന്‍ ആയിരങ്ങള്‍ വിമാനത്താവളത്തില്‍ തടിച്ചുകൂടിയിരുന്നു. ആയിരങ്ങള്‍ വിമാനത്താവളത്തിന്റെ റണ്‍വേയിലും വിമാനങ്ങള്‍ക്ക് മുകളിലുമായി നിലയുറപ്പിച്ചതോടെ പ്രവര്‍ത്തനം തടസപ്പെട്ടിരുന്നു.
As the world is following events in Afghanistan with a heavy heart, I urge all countries to be willing to receive Afghan refugees & refrain from deportations.
— António Guterres (@antonioguterres) August 16, 2021
Afghans have known generations of war & hardship. They deserve our full support.
Now is the time for solidarity.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."