ഇഡി കസ്റ്റഡിയിലിരുന്ന് ചുമതലകള്‍ തുടര്‍ന്ന് കെജ്രിവാള്; ജലവിതരണവുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറക്കി
ന്യൂഡല്‍ഹി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലിരിക്കെ ആദ്യ ഉത്തരവിറക്കി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍. ജലവിതരണവുമായി ബന്ധപ്പെട്ട ഉത്തരവാണ് ഇറക്കിയതെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ജയിലില്‍ കഴിയവേ മുഖ്യമന്ത്രിയായി തുടരാനാകുമോ എന്ന ചര്‍ച്ചകള്‍ക്കിടെയാണ് അരവിന്ദ് കെജ്രിവാള് ഉത്തരവ് പുറത്തിറക്കിയതെന്നതും ശ്രദ്ധേയമാണ്.
നിലവില്‍ എ.എ.പിയെ മുന്നില്‍ നിന്ന് നയിക്കുന്ന ഡല്‍ഹി മന്ത്രി അതിഷിക്ക് ഒരു കുറിപ്പയച്ചാണ് ആദ്യ ഉത്തരവ് കെജ് രിവാള്‍ ഇറക്കിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ കുറിപ്പ് വായിച്ച് താന്‍ കണ്ണീരൊഴുക്കുകയായിരുന്നുവെന്ന് അതിഷി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ജയിലില്‍ കഴിയുമ്പോഴും ഡല്‍ഹി നിവാസികളുട പ്രശ്നങ്ങളെക്കുറിച്ചാണ് അദ്ദേഹം ചിന്തിക്കുന്നത്. ഡല്‍ഹിയിലെ 2 കോടി ജനങ്ങളെ കുടുംബാംഗങ്ങളായി കാണുന്നതിനാലാണ് അദ്ദേഹത്തിന് ഇത് സാധ്യമാകുന്നത്. .. എനിക്ക് ബി.ജെ.പിയോട് ഇത്രമാത്രമേ പറയാനുള്ളൂ.. അരവിന്ദ് കെജ് രിവാളിനെ നിങ്ങള്‍ക്ക് ജയിലില്‍ അടക്കാം. എന്നാല്‍ ഡല്‍ഹിയിലെ ജനങ്ങളോടുള്ള അദ്ദേഹത്തിന്റെ സ്നേഹത്തെ നിങ്ങള്‍ക്ക് തടവിലിടാന്‍ കഴിയില്ല. അദ്ദേഹം ജയിലിലായിരിക്കാം.. എന്നാല്‍ ഒരു ജോലിയും നിലക്കില്ല- അതിഷി പറഞ്ഞു.
അതേസമയം, അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കം. ഇഡി കസ്റ്റഡിയിലുള്ള കെജ്രിവാളിനെയും കവിതയെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യുന്നത് തുടരാനാണ് ഏജന്‍സിയുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."