HOME
DETAILS
MAL
സിദ്ദിഖ് കാപ്പനെതിരെ കൂടുതല്‍ അന്വേഷണം; യു.പി പൊലിസിന്റെ ആവശ്യം മധുര ഹൈക്കോടതി തള്ളി
backup
August 17 2021 | 08:08 AM
മഥുര: മലയാളി മാധ്യമപ്രവര്ത്തകന് സിദ്ദിഖ് കാപ്പനെതിരെ കൂടുതല്‍ അന്വേഷണത്തിനുള്ള ആവശ്യം മഥുര ഹൈക്കോടതി തള്ളി. യു.പി പൊലിസിന്റെ ആവശ്യമാണ് കോടതി തള്ളിയത്.
കേസില്‍ അന്വേഷണം പൂര്‍ത്തിയായതായും 2021 ഏപ്രില്‍ 3 -ന് കുറ്റപത്രം സമര്‍പ്പിച്ചതായും കുറ്റപത്രത്തിന്റെ പകര്‍പ്പ് ഇതുവരെ പൊലിസ് കൈമാറിയിട്ടില്ലെന്നും നിലവിലെ അവസ്ഥയില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന യു.പി പൊലീസിന്റെ നിലപാട് ദുരുദ്ദേശപരമാണെന്നും കാപ്പന്റെ അഭിഭാഷകന് വില്‍സ് മാത്യു വാദിച്ചു.
തുടര്‍ന്ന് യു.പി പൊലിസിന്റെ വാദം കേള്‍ക്കാതെ തന്നെ അപേക്ഷ കോടതി തള്ളുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."