റിലയൻസിൽ ഓഹരി നേടാൻ സഊദി അരാംകൊ ശ്രമം അന്തിമ ഘട്ടത്തിലെന്ന് റിപ്പോർട്ട്
റിയാദ്: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഓയിൽ റിഫൈനിംഗ്, കെമിക്കൽസ് ബിസിനസിൽ ഓഹരി സ്വന്തമാക്കുന്നതിനുള്ള ഓൾ-സ്റ്റോക്ക് ഡീലിനായി സഊദി അരാംകോ വിപുലമായ ചർച്ചകൾ നടത്തുന്നുവെന്ന് റിപ്പോർട്ടുകൾ. വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ഇന്ത്യൻ ബിസിനസ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യന്നത്. അരാംകോയുടെ ഓഹരികളിൽ റിലയൻസ് യൂണിറ്റിന്റെ ഏകദേശം 20 ശതമാനം ഓഹരികൾ ഏകദേശം 20 ബില്യൺ മുതൽ 25 ബില്യൺ ഡോളർ വരെ വില നൽകി വാങ്ങാൻ മിഡിൽ ഈസ്റ്റേൺ ഊർജ്ജ കമ്പനി ചർച്ച ചെയ്യുന്നുവെന്ന് കേന്ദ്രങ്ങൾ വെളിപ്പെടുത്തി.
എന്നാൽ, വിവരങ്ങൾ സ്വകാര്യമായതിനാൽ വെളിപ്പെടുത്തൽ നടത്തിയവരുടെ പേര് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. ഇന്ത്യൻ ശതകോടീശ്വരനായ മുകേഷ് അംബാനിയുടെ റിലയൻസ് വരും ആഴ്ചകളിൽ തന്നെ അരാംകോയുമായി ഒരു ധാരണയിലെത്തുമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. റിലയൻസ് അതിന്റെ ഭീമൻ റിഫൈനറികൾക്കായി ക്രമാനുസൃതമായ ക്രൂഡ് ഓയിൽ വിതരണം ചെയ്യുന്നതിനും ഇന്ത്യൻ കമ്പനിയെ അരാംകോയിലെ ഒരു ഓഹരിയുടമയാക്കുന്നതിനും ഇടപാട് സഹായിക്കും. അരാംകോയുടെ ഏകദേശം 1.9 ട്രില്യൺ ഡോളർ വിപണി മൂല്യത്തെ അടിസ്ഥാനമാക്കി, ഈ ഇടപാട് ലോകത്തിലെ ഏറ്റവും വലിയ ഊർജ്ജ കമ്പനിയിൽ റിലയൻസിന് ഏകദേശം ഒരു ശതമാനം ഓഹരിയും ലഭ്യമാകും. സാധ്യമായ ഇടപാടിന്റെ ഇതെക്കുറിച്ച് പ്രതികരിക്കാൻ വിസമ്മതിച്ചു.
സഊദി സർക്കാരിന്റെ അന്താരാഷ്ട്ര ആശയവിനിമയ കേന്ദ്രവും ഇതിനോട് ഉടൻ പ്രതികരിച്ചില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു. റിലയൻസ് ഈ വർഷം എണ്ണ ഉൽപാദകരുമായി ഒരു നിക്ഷേപ കരാറിന് അന്തിമരൂപം നൽകുമെന്ന് അംബാനി കഴിഞ്ഞ ജൂണിൽ ജൂണിൽ നടന്ന ഓഹരി ഉടമകളുടെ യോഗത്തിൽ അറിയിച്ചിരുന്നു. കരാറിൽ വേണ്ടത്ര ശ്രദ്ധ പുലർത്തുന്നുണ്ടെന്നും അത് ഈ വർഷം പൂർത്തിയാക്കണമെന്നും അരാംകോയും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."