HOME
DETAILS
MAL
പെരിയയില്‍ ദേശീയപാതയുടെ അടിപ്പാത നിര്‍മാണത്തിനിടെ തകര്‍ന്നു
backup
October 29 2022 | 05:10 AM
കാസര്‍കോട്: ദേശീയപാത നിര്‍മാണത്തിന്റ ഭാഗമായി പെരിയ ടൗണില്‍ നിര്‍മിക്കുന്ന അടിപ്പാതയുടെ കോണ്‍ക്രീറ്റ് തകര്‍ന്നു വീണു. ശനി പുലര്‍ച്ചെ 4 മണിക്കാണ് അപകടം. ആര്‍ക്കും കാര്യമായ പരുക്കില്ല.
അടിപ്പാതയുടെ മുകള്ഭാഗംം കോണ്‍ക്രീറ്റ് കഴിഞ്ഞ ഉടനെ തകര്‍ന്ന് വീഴുകയായിരുന്നു. കോണ്‍ക്രീറ്റ് ചെയ്യാനായി നല്കിയ ചെറുതൂണുകള്ക്ക് ബലമില്ലാത്തത് കൊണ്ടെന്ന് അടിപ്പാത തകര്‍ന്ന് വീണത് എന്നാണ് പ്രാഥമിക നിഗമനം.
ആന്ധ്രയിലെ മേഘ എഞ്ചിനീയറിങ് ഇന്‍ഫ് റാസ്ട്രക്ചര്‍ ലിമിറ്റഡാണ് കരാറുകാര്‍. ദേശീയ പാതയിലെ ചെങ്കള നീലേശ്വരം രണ്ടാം റീച്ചിലാണ് പെരിയ അടിപ്പാത നിര്‍മാണം
അപകട കാരണം കണ്ടെത്താന്‍ ദേശീയപാത അതോറിറ്റി അധികൃതര്‍ സ്ഥലത്തെത്തി പരിശോധനയും നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."