ഇസ്റാഈലിന് പിന്തുണ പ്രഖ്യാപിച്ച് ഉക്രൈന്
ഇസ്റാഈലിന് പിന്തുണ പ്രഖ്യാപിച്ച് ഉക്രൈന്
ഫലസ്തീനുമായുള്ള സംഘര്‍ഷത്തില്‍ ഇസ്റാഈലിന് പിന്തുണ പ്രഖ്യാപിച്ച് ഉക്രൈന്. ഉക്രൈന് പ്രസിഡന്റ് വ്ലോദിമിര്‍ സെലന്‍സ്കി ഇസ്റാഈല്പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ഫോണില്‍ സംസാരിച്ചാണ് പിന്തുണ അറിയിച്ചത്. ഇക്കാര്യം സെലന്‍സ്കി തന്നെ വെളിപ്പെടുത്തി. 'കടുത്ത ആക്രമണം നേരിടുന്ന ഇസ്റാഈലിനോട് ഉക്രൈന് ഐക്യപ്പെടുന്നു എന്നറിയിക്കാന്‍ ഞാന്‍ നെതന്യാഹുവുമായി സംസാരിച്ചു. കൊല്ലപ്പെട്ടവര്‍ക്ക് അനുശോചനം അറിയിച്ചു. ആക്രമണത്തെ തുടര്‍ന്ന് പ്രദേശത്തെ സുരക്ഷയിലുണ്ടായേക്കാവുന്ന മാറ്റങ്ങളെപ്പറ്റിയും ഞങ്ങള്‍ സംസാരിച്ചു.' സെലന്‍സ്കി പറഞ്ഞു.
അതേ സമയം അമേരിക്കയില്‍ നിന്ന് സൈനിക അഭ്യര്‍ഥിച്ച് ഇസ്റാഈല്‍. ഹമാസിന്റെ ആക്രമണം ശക്തമായ സാഹചര്യത്തിലാണ് ഇസ്റാഈല്‍ അമേരിക്കയുടെ സഹായം തേടിയത്. വലിയ സൈനിക ശക്തി അവകാശപ്പെടുന്ന ഇസ്റാഈല്‍ ഗസയില്‍ പ്രതിരോധത്തിലായിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതാണ് അമേരിക്കയോടുള്ള സഹായ അഭ്യര്‍ഥന.
ഇസ്രായേലിന്റെ ആവശ്യത്തോട് അനുകൂല പ്രതികരണവുമായി അമേരിക്ക രംഗത്തെത്തി. ഇസ്രായേലിന് സൈനിക നയതന്ത്ര ഇന്റലിജന്‍സ് സഹായം ഉറപ്പാക്കുമെന്ന് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."