തൊഴുതു പ്രാര്‍ഥിച്ചിട്ടും ഫലമുണ്ടായില്ല; അരൂരില്‍ ക്ഷേത്രത്തില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍
അരൂര്‍: ശ്രീകുമാരവിലാസം ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ പൂട്ട് തകര്‍ത്ത് മോഷണം നടത്തിയ പ്രതി പിടിയില്‍. അമ്പലപ്പുഴ സ്വദേശി രാജേഷാണ് പിടിയിലായത്. മോഷണത്തിന് മുന്‍പ് ശ്രീകോവിലിന് മുന്നിലെത്തി തൊഴുത് പ്രാര്‍ഥിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ വൈറലായി മണിക്കൂര്‍കള്‍ക്കുള്ളിലാണ് കള്ളന്‍ പിടിയിലായത്.
വെള്ളിയാഴ്ച്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് ഇയാള്‍ ക്ഷേത്രത്തില്‍ മോഷണം നടത്തിയത്. മുണ്ടും ഷര്‍ട്ടും ധരിച്ച് ഒരു മുഖം മൂടിയുമണിഞ്ഞ് അമ്പലത്തിലെത്തി. ഭഗവാനെ തൊഴുതു വണങ്ങി പ്രാര്‍ത്ഥിച്ചു.മൗനമായി തന്നെ ഭഗവാനോട് അനുവാദവും ചോദിച്ചു.ശേഷം ഭഗവാന്റെ തിരുവാഭരണം, കിരീടം, സ്വര്‍ണക്കൂട് എന്നിവയുമായി മടങ്ങിയ കള്ളന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമത്തില്‍ വൈറലായത്.
രാവിലെ ക്ഷേത്ര ഭാരവാഹികള്‍ എത്തിയപ്പോള്‍ വാതില്‍ തുറന്ന് കിടക്കുന്നത് കണ്ടാണ് മോഷണം തിരിച്ചറിയുന്നത്. 10 പവന്റെ സ്വര്‍ണാഭരണങ്ങളാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ശ്രീ കോവില്‍ തകര്‍ത്താണ് കള്ളന്‍ അകത്ത് പ്രവേശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."