സ്വത്ത് തര്‍ക്കം; അനുജന്റെ കുത്തേറ്റ് ജ്യേഷ്ഠന്‍ മരിച്ചു
അരീക്കോട്: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് സഹോദരന്റെ കുത്തേറ്റ് ജ്യേഷ്ഠന്‍ മരിച്ചു. തച്ചണ്ണ പാക്കുളത്ത് മുത്തേടത്ത് പാറക്കല്‍ വീട്ടില്‍ അബ്ദുറസാഖ് (39) ആണ് അനുജനായ അബ്ദുല്‍ ജലീല്‍ എന്ന നാണിയുടെ കുത്തേറ്റ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 12ന് വീട്ടില്‍നിന്ന് ബൈക്കില്‍ പള്ളിയിലേക്കു പുറപ്പെട്ട അബ്ദുറസാഖിനു പിന്നാലെ മറ്റൊരു ബൈക്കിലെത്തിയ അബ്ദുല്‍ ജലീല്‍ തച്ചാംപറമ്പ് പള്ളിക്കു സമീപത്തുവച്ച് ബൈക്കിടിച്ചു വീഴ്ത്തി കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.
വാരിയെല്ലിന് അടക്കം ശരീരത്തില്‍ നാല് കുത്തുകളേറ്റ അബ്ദുറസാഖ് മഞ്ചേരി മെഡിക്കല്‍ കോളജിലേക്കുള്ള യാത്രാമധ്യേ മരിക്കുകയായിരുന്നു. പള്ളിയില്‍ നിസ്‌കാര സമയമായതിനാല്‍ സംഭവസ്ഥലത്ത് ആളുകള്‍ ഉണ്ടായിരുന്നില്ല. കുത്തിപ്പരുക്കേല്‍പ്പിച്ചയുടന്‍ പ്രതി അബ്ദുല്‍ ജലീല്‍ ഓടി രക്ഷപ്പെട്ടു. പതിനഞ്ച് വര്‍ഷത്തോളമായി അബ്ദുറസാഖും സഹോദരന്‍ അബ്ദുല്‍ ജലീലുമായി സ്വത്തുതര്‍ക്കം നിലനില്‍ക്കുന്നുണ്ട്.
പിതാവ് മുഹമ്മദ് മരിച്ചതോടെയാണു സ്വത്ത് ഓഹരിയുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. ഇതുമായി ബന്ധപ്പെട്ട് കേസും നിലവിലുണ്ട്. കൂട്ട് സ്വത്തായ 20 ഏക്കര്‍ സ്ഥലവുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി തുടരുന്ന പ്രശ്‌നങ്ങളാണു ദാരുണമായ കൊലപാതകത്തില്‍ കലാശിച്ചത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം തച്ചണ്ണ ജുമാമസ്ജിദില്‍ ഖബറടക്കും.
മാതാവ്: ആമിന. സാജുന്നീസയാണു മരിച്ച അബ്ദുറസാഖിന്റെ ഭാര്യ. മകന്‍: അജ്മല്‍ (6). മറ്റു സഹോദരങ്ങള്‍: ലൈലാബി, ഫാതിമ, നുസൈബ, റജീന,
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."