അബുദാബിയില്‍ ചില വാഹനങ്ങള്‍ക്ക് തിങ്കള്‍ മുതല്‍ താല്‍ക്കാലിക നിരോധനം
അബുദാബി: അബുദാബി എമിറേറ്റിലെ പ്രധാന തെരുവുകളില്‍ ചില വാഹനങ്ങള്‍ ഒക്ടോബര്‍ 9ന് താല്‍ക്കാലികമായി നിരോധിക്കുമെന്ന് അബുദാബി അഥോറിറ്റി അറിയിച്ചു. അബുദാബി പൊലീസ്, ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്ററുമായി സഹകരിച്ചാണ് നിരോധനം. സോഷ്യല്‍ മീഡിയയിലും ഇതുസംബന്ധിച്ച അറിയിപ്പുകള് നല്‍കിയിട്ടുണ്ട്.
ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ സ്ട്രീറ്റിലൂടെ ശൈഖ് സായിദ് പാലം മുതല്‍ ശൈഖ് സായിദ് ടണല്‍ (നേരത്തെ അല്ഖുറം സ്ട്രീറ്റ്) വരെ 50 യാത്രക്കാരും അതില്‍ കൂടുതലും ശേഷിയുള്ള തൊഴിലാളികളെ കൊണ്ടുപോകുന്ന ബസുകളെ തിങ്കളാഴ്ച രാവിലെയും വൈകുന്നേരവും തിരക്കേറിയ സമയങ്ങളില്‍ ഇരു ദിശകളിലേക്കും സഞ്ചരിക്കുന്നത് താല്‍ക്കാലികമായി നിരോധിച്ചിരിക്കുകയാണ്.
തിരക്കേറിയ സമയങ്ങളില്‍ രാവിലെ 6.30 മുതല്‍ 9 വരെയും, വൈകുന്നേരം 3 മുതല്‍ 7 വരെയുമാണ് നിരോധനം. ഗതാഗത തിരക്ക് ഒഴിവാക്കാനും വാഹനങ്ങള്‍ മൂലമുണ്ടാകുന്ന അപകടങ്ങള്‍ കുറയ്ക്കാനും ലക്ഷ്യമിട്ടാണിത്.
സ്മാര്‍ട്ട് സംവിധാനങ്ങള്‍ വഴി നിയമ ലംഘനങ്ങള്‍ ട്രാക്ക് ചെയ്യും. പിടികൂടാനായി റോഡ് നിരീക്ഷണം കര്‍ശനമാക്കുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."