HOME
DETAILS
MAL
യു.എ.ഇയില്‍ വാറ്റ് നിയമങ്ങളില്‍ മാറ്റം വരുന്നു
backup
October 29 2022 | 06:10 AM
ദുബൈ:യു.എ.ഇയില്‍ മൂല്യവര്‍ധിത നികുതി നിയമത്തില്‍ ഭേദഗതി വരുന്നു. പൂജ്യം വാറ്റ് നല്‍കേണ്ട ഉല്‍പന്നങ്ങള്‍ മാത്രം കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് വാറ്റ് രജിസ്ട്രേഷന്‍ ഒഴിവാക്കുന്നത് ഉള്‍പ്പെടെയുള്ള മാറ്റങ്ങളാണ് അടുത്തവര്‍ഷം വര്‍ഷം മുതല്‍ നിലവില്‍ വരുന്നത്. യു.എ.ഇ ധനകാര്യമന്ത്രാലയമാണ് മൂല്യവര്‍ധിത നികുതി സംബന്ധിച്ച ഫെഡറല്‍ ഉത്തരവില്‍ ഭേദഗതി പ്രഖ്യാപിച്ചത്. ഏകീകൃത ജി.സി.സി വാറ്റ് കരാറിന്റെയും നികുതിസംബന്ധിച്ച കഴിഞ്ഞ വര്‍ഷങ്ങളിലെ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ബിസിനസ് മേഖലയില്‍ നിന്ന് ലഭിച്ച നിര്‍ദേശങ്ങളുടെയും അടിസ്ഥാനത്തിലാണ് നിയമ മാറ്റമെന്നാണ് റിപ്പോര്‍ട്ട്. കയറ്റുമതി, വിദ്യാഭ്യാസ സേവനം, ആരോഗ്യസേവനം, വീട്ടുവാടക എന്നിവ പൂജ്യം വാറ്റ് നല്‍കേണ്ട ബിസിനസ് മേഖലകളാണ്. ഇന്‍വോയ്സിന്റെ സമയപരിധിയുടെ അടിസ്ഥാനത്തില്‍ നല്‍കാനുള്ള നികുതിക്ക് ടാക്സ് ക്രെഡിറ്റ് നോട്ട് സമര്‍പ്പിക്കാനുള്ള സമയം 14 ദിവസമായി നിശ്ചയിച്ചതടക്കമുള്ള മാറ്റങ്ങളാണ് പുതിയ ഭേദഗതിയില്‍ ഉള്ളത്. ഒരു കമ്പനിയുടെ രജിസ്ട്രേഷന്‍ നിര്‍ബന്ധപൂര്‍വം റദ്ദാക്കാനും അതോറിറ്റിക്ക് അധികാരമുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."