HOME
DETAILS
MAL
യൂത്ത് ലീഗ് വഞ്ചനാ ദിനാചരണം; ഒരുക്കങ്ങള്‍ സജീവം
backup
August 26 2016 | 19:08 PM
കോഴിക്കോട്: ഇടതു സര്‍ക്കാരിന്റെ നൂറാം ദിനമായ സെപ്റ്റംബര്‍ ഒന്നിന് യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന വഞ്ചനാ ദിനാചരണത്തിന് ഒരുക്കങ്ങള്‍ സജീവം. പരിപാടിയുടെ ഭാഗമായി പഞ്ചായത്ത്, മുനിസിപ്പല്‍ തലത്തില്‍ സായാഹ്ന പ്രതിഷേധ ധര്‍ണകള്‍ സംഘടിപ്പിക്കും.
ഭരണത്തിലേറി ദിവസങ്ങള്‍ക്കുള്ളില്‍തന്നെ ജനവിരുദ്ധ നയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന ഇടതു സര്‍ക്കാരിനുള്ള ശക്തമായ താക്കീതായി പരിപാടി മാറ്റാനുള്ള ഒരുക്കങ്ങളാണ് ജില്ലാ, മണ്ഡലം, പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടക്കുന്നത്. പരിപാടിയുടെ വിജയത്തിനായി ഓരോ മണ്ഡലത്തിനും പ്രത്യേകം നിരീക്ഷകരെ നിയോഗിച്ചിട്ടുണ്ട്. വഞ്ചനാദിന പരിപാടിയില്‍ ബഹുജന പങ്കാളിത്തം ഉറപ്പാക്കാന്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.എം സാദിഖലിയും ജനറല്‍ സെക്രട്ടറി സി.കെ സുബൈറും കീഴ്ഘടകങ്ങളോട് അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."