അലിഗഢിന്റെ പേര് മാറ്റാനും അണിയറ നീക്കം; അലിഗഢ് ഹരിഗഢ് എന്നാക്കി മാറ്റണമെന്ന്
അലിഗഢ്: അലഹബാദിന്റെ പേരുമാറ്റിയതിനു പിന്നാലെ അലിഗഢിന്റെ പേര് മാറ്റാനും യു.പിയില്‍ അണിയറ നീക്കം. ഇത്തരത്തില്‍ നിര്‍ദേശവുമായി ജില്ലാ പഞ്ചായത്താണ് രംഗത്തിറങ്ങിയിരിക്കുന്നത്. അലിഗഢ് ഹരിഗഢ് എന്നാക്കി മാറ്റണമെന്ന നിര്‍ദേശം ജില്ലാ പഞ്ചായത്ത് ഉത്തര്‍പ്രദേശ് സര്‍ക്കാറിന് സമര്‍പ്പിച്ചു. ക്ഷത്രിയമഹാസഭയാണ് അലിഗഢിന്റെ പേര് ഹരിഗഢ് എന്നാക്കി മാറ്റണമെന്ന് ജില്ലാ പഞ്ചായത്തിന് അപേക്ഷ നല്‍കിയത്. ഈ ആവശ്യം ജില്ലാ പഞ്ചായത്തും അംഗീകരിക്കുകയായിരുന്നു. ഇനി സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചാല്‍ അലിഗഢ് ഹരിഗഢായി മാറും.
തിങ്കളാഴ്ചയാണ് പുതുതായി അധികാരമേറ്റ ജില്ലാ പഞ്ചായത്ത് ഭരണസമിതി പേരുമാറ്റ പ്രമേയം ഐക്യകണ്ഠേന അംഗീകരിച്ചത്. ജില്ലാ പഞ്ചായത്ത് പ്രമേയം പാസാക്കി സംസ്ഥാന സര്‍ക്കാറിന് സമര്‍പ്പിച്ചതായി ചെയര്‍മാന്‍ വിജയ് സിങ് മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാന സര്‍ക്കാറാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. നേരത്തെ അലഹാബാദിന്റെ പേര് പ്രഗ്യാരാജ് എന്നാക്കി മാറ്റിയിരുന്നു. ഫിറോസാബാദിന്റെ പേര് മാറ്റണമെന്ന ആവശ്യവും ഉയര്‍ത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."