എത്തീ തുലാമഴ; തമിഴ്നാട് തൊട്ടു, നാളെ കേരളത്തില്‍, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: തുലാവര്‍ഷം തമിഴ്നാട് തൊട്ടു. നാളെ കേരളത്തില്‍ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തമിഴ്നാട്,പുതുച്ചേരി,കാരയ്ക്കല്‍ തീരദേശ മേഖലയിലും ആന്ധ്രാപ്രദേശിന്റെ തെക്കന്‍ തീരദേശ മേഖലയിലും മഴ ആരംഭിച്ചു. ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ രൂപപ്പെട്ട വടക്ക് കിഴക്കന്‍ കാറ്റിനെ തുടര്‍ന്ന് നാളെ കേരളത്തിലും തുലാവര്‍ഷം എത്തും.സംസ്ഥാനത്ത് വ്യാപക മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ആറു ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.
തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ തെക്കന്‍ ജില്ലയില്‍ അലര്‍ട്ടുണ്ട്. തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആയിരിക്കും.തിരുവനന്തപുരം, കൊല്ലം,ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ നവംബര്‍ ഒന്നിനും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളില്‍ നവംബര്‍ രണ്ടിനും ശക്തമായ മഴ ലഭിക്കും.
ഏഴ് മുതല്‍ 11 സെന്റിമീറ്റര്‍ വരെ മഴ പെയ്യാന്‍ സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.തമിഴ്നാട്ടില്‍ പ്രധാനമായും വടക്കു കിഴക്കന്‍ മണ്‍സൂണ്‍ കാലത്താണ് മഴ ലഭിക്കുന്നത്. വര്‍ഷത്തില്‍ ലഭിക്കുന്നതിന്റെ 48 ശതമാനം മഴയാണ് ഈ സീസണില്‍ ശരാശരി ലഭിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."