'ഫ്രീ ഫലസ്തീന്‍' ഫലസ്തീന് പിന്തുണ പ്രഖ്യാപിച്ച് അമേരിക്കന്‍ ജനത; ന്യൂയോര്‍ക്ക് സിറ്റി, ചിക്കാഗോ നഗരങ്ങളില്‍ കൂറ്റന്‍ റാലി , ലോകമെങ്ങും ഐക്യദാര്‍ഢ്യ പ്രകടനങ്ങള്‍
'ഫ്രീ ഫലസ്തീന്‍' ഫലസ്തീന് പിന്തുണ പ്രഖ്യാപിച്ച് അമേരിക്കന്‍ ജനത; ന്യൂയോര്‍ക്ക് സിറ്റി, ചിക്കാഗോ നഗരങ്ങളില്‍ കൂറ്റന്‍ റാലി , ലോകമെങ്ങും ഐക്യദാര്‍ഢ്യ പ്രകടനങ്ങള്‍
ചിക്കാഗോ: ഇസ്‌റാഈല്‍- ഫലസ്തീന്‍ സംഘര്‍ഷം കൊടുമ്പിരികൊള്ളുമ്പോള്‍ ഫലസ്തീന്‍ ജനതയ്ക്ക് പിന്തുണയുമായി ലോകത്തിന്റെ വിവിധ കോണുകളില്‍ സംഘടിച്ച് ജനം. ഇസ്‌റാഈലിനെ നിരുപാധിക പിന്തുണ പ്രഖ്യാപിച്ച അമേരിക്കയിലെ പ്രധാന സിറ്റികളിലെല്ലാം ഫലസ്തീനെ പിന്തു പ്രഖ്യാപിച്ച് കൂറ്റന്‍ റാലവികള്‍ നടന്നു. ഇസ്‌റാഈല്‍ അധിനിവേശത്തിനെതിരായ ഫലസ്തീന്‍ ജനതയുടെ ചെറുത്തുനില്‍പ്പിന് പിന്തുണയുമായി നടന്ന റാലികളില്‍ നൂറുകണക്കിനാളുകളാണ് പങ്കെടുത്തത്. ചിക്കാഗോയിലും ന്യൂയോര്‍ക്ക് സിറ്റിയിലും കൂറ്റന്‍ റാലികള്‍ നടന്നു.
Pro-Palestine activists marched in Chicago in the US to show solidarity with the Palestinian people and the Gaza Strip. #GazaUnderAttack pic.twitter.com/vYwI3Em9Sm
— Quds News Network (@QudsNen) October 9, 2023
സ്‌പെയിനിലെ ബാഴ്‌സലോണയിലും ഫലസ്തീന് ഐക്യദാര്‍ഢ്യവുമായി പ്രകടനങ്ങള്‍ നടന്നു. ബാഴ്‌സലോണയില്‍ സിറ്റി ഹാളിന് പുറത്താണ് ഫലസ്തീന്‍ കൊടികളുമായി ആളുകള്‍ പ്രതിഷേധം സംഘടിപ്പിച്ചത്. യെമനിലും തുര്‍ക്കിയിലും വമ്പന്‍ ഐക്യദാര്‍ഢ്യ റാലികള്‍ നടന്നു.
Palestine advocates took part in a massive march in Barcelona in Spain in support of Palestine and the Gaza Strip. #GazaUnderAttack pic.twitter.com/2kbuB9wnaO
— Quds News Network (@QudsNen) October 9, 2023
ഗസ്സ പൂര്‍ണമായി പിടിച്ചെടുക്കാന്‍ കരയുദ്ധത്തിനൊരുങ്ങുകയാണ് ഇസ്‌റാഈല്‍. അടുത്ത 48 മണിക്കൂറിനകം സൈനികനീക്കം തുടങ്ങും. ഒരുലക്ഷം സൈനികരെ ഗസ്സ അതിര്‍ത്തിയില്‍ നിയോഗിച്ചു. ഇസ്‌റാഈലിന് പിന്തുണയുമായി അമേരിക്കന്‍ പടക്കപ്പലുകളും യുദ്ധവിമാനങ്ങളും എത്തിയിട്ടുണ്ട്.
Hundreds of activists rally in Chicago in support of the #Palestinian people and their rightful resistance against the illegitimate Israeli occupation. pic.twitter.com/pffaWByIbh
— Quds News Network (@QudsNen) October 9, 2023
ഗസ്സയിലെ ഇസ്‌റാഈല്‍ വ്യോമാക്രമണത്തില്‍ ഇതുവരെ 400ലധികം പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. 2000 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇസ്‌റാലിനുള്ളില്‍ ഹമാസ് നടത്തിയ മിന്നലാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 700 കടന്നു. ഇതില്‍73 പേര്‍ ഇസ്രായേല്‍ സൈനികരുമാണ്. 100 പേര്‍ ബന്ധികളായി തങ്ങളുടെ കൈകളിലുണ്ടെന്ന് ഹമാസ് അവകാശപ്പെടുന്നു. ഇവരില്‍ യുഎസ് പൗരന്മാരുമുണ്ടെന്നാണ് സൂചന.
Activists demonstrated in Istanbul, Turkey, in support of the Palestinian resistance and the Gaza Strip. #GazaUnderAttack pic.twitter.com/hSm8kpht0E
— Quds News Network (@QudsNen) October 9, 2023
അതേസമയം, ഇസ്‌റാഈലിനുള്ളില്‍ കയറിയ ഹമാസ് പോരാളികളെ പൂര്‍ണമായും പുറത്താക്കാന്‍ ഇപ്പോഴും കഴിഞ്ഞിട്ടില്ല. പലയിടത്തും ഹമാസ് പോരാളികളും ഇസ്‌റാഈല്‍ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. ഇവരെ പൂര്‍ണമായി പുറത്താക്കിയ ശേഷം ഗസ്സയെ നിയന്ത്രണത്തിലാക്കാനാണ് ഇസ്‌റാഈല്‍ നീക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."