തെക്കന്‍ കൊറിയയില്‍ തിക്കിലും തിരക്കിലുംപെട്ട് 50ലധികം പേര്‍ മരിച്ചു.. വിഡിയോ..
സോള്‍: തെക്കന്‍ കൊറിയിയുടെ തലസ്ഥാനമായ സോളിലെ ഇട്ടാവ നഗരത്തില്‍ തിക്കിലും തിരക്കിലും പെട്ട് 50ലധികം പേര്‍ മരിച്ചു. തെക്കന്‍ കൊറിയയില്‍ ഹലോവീന്‍ ആഘോഷത്തിനിടെയാണ് സംഭവം. പലര്‍ക്കും ഹൃദയസ്തംഭനവും ശ്വാസതടസവും ഉണ്ടാവുകയായിരുന്നു. 50ലധികം പേര്‍ മരിച്ചതായി ദക്ഷിണ കൊറിയന്‍ അധികൃതര്‍ പറഞ്ഞു. ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 400ലധികം പേരെ പരുക്കേറ്റവരെ ചികിത്സിക്കാനായി നിയോഗിച്ചിട്ടുണ്ട്.
81 പേര്‍ക്കെങ്കിലും ശ്വാസതടസ്സം റിപ്പോര്‍ട്ട് ചെയ്തതായി അഗ്‌നിശമന സേന പറഞ്ഞു. കടുത്ത തിരക്കില്‍ തിങ്ങി നിറഞ്ഞാണ് പലര്‍ക്കും ഹൃദയസ്തംഭനം ഉണ്ടായത്. ഒരുലക്ഷത്തോളം പേര്‍ ഹാലോവീന്‍ ആഘോഷങ്ങള്‍ക്കായി ഈ മേഖലയില്‍ എത്തിയിരുന്നു. ദക്ഷിണ കൊറിയയില്‍ മാസ്‌ക് ഒഴിവാക്കിയ ശേഷമുള്ള ആദ്യത്തെ ഹാലോവീന്‍ ആഘോഷമായിരുന്നു ഇത്.
At least 81 cases of shortness of breath were reported at a Halloween party when people were crushed by a large crowd pushing forward on a narrow street in Itaewon, Yongsan-gu, Seoul, on Saturday, Yonhap reported. pic.twitter.com/5PNYUef2l1
— Global Times (@globaltimesnews) October 29, 2022
충격주의)현재 이태원 압사 사망자 발생했다는듯 pic.twitter.com/ExGTyJQQN9
— 이것저것 소식들 (@feedforyou11) October 29, 2022
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."