ദക്ഷിണ കൊറിയയില്‍ ഹാലോവിന്‍ ആഘോഷത്തിനിടെ തിക്കും തിരക്കും; മരണ സംഖ്യ 150 ആയി
സോള്‍: ദക്ഷിണ കൊറിയയില്‍ തലസ്ഥാന നഗരമായ സോളില്‍ ഹാലോവിന്‍ പാര്‍ട്ടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 150 ആയി ഉയര്‍ന്നു. നൂറോളം പേര്‍ക്ക് പരിക്കേറ്റതായാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. ഇവരില്‍ 20 പേരുടെ നില ഗുരുതരമാണ്. മരിച്ചവരില്‍ ഏറെയും ചെറുപ്പക്കാരാണ്. മരണസംഖ്യ ഉയര്‍ന്നേക്കാമെന്ന് അഗ്‌നിശമനസേനാ വക്താവ് പറഞ്ഞു. ഇറ്റാവോണ്‍ നഗരത്തിലെ ഇടുങ്ങിയ തെരുവില്‍ പ്രാദേശിക സമയം രാത്രി പത്തരയോടെയാണു ദുരന്തം.
ഹാമില്‍ട്ടന്‍ ഹോട്ടലിനു സമീപം ആഘോഷത്തിനായി തടിച്ചുകൂടിയവരാണ് അപകടത്തില്‍പെട്ടത്. ഹോട്ടലില്‍ കൊറിയന്‍ സെലിബ്രിറ്റി വന്നതറിഞ്ഞ്, ജനം തള്ളിക്കയറാന്‍ ശ്രമിച്ചതാണ് അപകടകാരണമെന്നു സമൂഹമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പിന്നില്‍നിന്നുള്ള തള്ളലില്‍ ഒട്ടേറെപ്പേര്‍ നിലത്തുവീണു. ചവിട്ടേറ്റും ഞെരുങ്ങിയും ശ്വാസം മുട്ടിയാണു മരണങ്ങളേറെയും. അടിയന്തര സേവനത്തിന് 400ലധികം ആരോഗ്യപ്രവര്‍ത്തകരെ നിയോഗിച്ചു.
തെരുവുകളില്‍ ആളുകള്‍ക്കിടയില്‍ കുടുങ്ങി നിലത്ത് വീണവരെ രക്ഷാപ്രവര്‍ത്തകര്‍ വലിച്ച് പുറത്തേക്കെത്തിക്കാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം. ദുരന്തത്തിന്റെ സാഹചര്യത്തില്‍ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യോള്‍ അടിയന്തരയോഗം വിളിച്ചു. കൊവിഡ് കാലത്തിനുശേഷമുള്ള ആദ്യ ഹാലോവീന്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ ആളുകള്‍ കൂട്ടത്തോടെയെത്തിയിരുന്നു.
149 dies in south korea Halloween crowd surge
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."