HOME
DETAILS
MAL
കോടിയേരി തിരിച്ചെത്തുന്നു, വീണ്ടും സംസ്ഥാന സെക്രട്ടറിയാകും
backup
August 18 2021 | 04:08 AM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്ണന് തിരിച്ചെത്തുന്നു. രണ്ടുദിവസമായി ചേര്‍ന്ന സി.പി.എം സംസ്ഥാന കമ്മിറ്റി യോഗത്തില്‍ കോടിയേരി സെക്രട്ടറി സ്ഥാനം ഏറ്റെടുക്കണമെന്ന് ഭൂരിഭാഗം അംഗങ്ങളും ആവശ്യപ്പെട്ടു. തുടര്‍ന്ന് അടുത്ത മാസം ആരംഭിക്കുന്ന പാര്‍ട്ടി സമ്മേളനങ്ങള്‍ക്കു മുമ്പ് കോടിയേരി സ്ഥാനം ഏറ്റെടുക്കുന്നതില്‍ അന്തിമ തീരുമാനമായി.
മകന് ബിനീഷ് കോടിയേരിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉയര്‍ന്നതിനു പിന്നാലെ അനാരോഗ്യം കൂടി കണക്കിലെടുത്ത് 2020 നവംബറിലാണ് സംസ്ഥാന സെക്രട്ടറി പദത്തില്‍നിന്ന് കോടിയേരി ഒഴിഞ്ഞത്. പകരം ആക്ടിങ് സെക്രട്ടറിയായി എ. വിജയരാഘവനെ നിയമിച്ചിരുന്നു. ബിനീഷിന് ജാമ്യം ലഭിച്ചാല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാമെന്ന് നേരത്തെ കോടിയേരി തന്നെ പാര്‍ട്ടിയെ അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."