'ജാതി സെന്‍സസ് പാവപ്പെട്ട ജനങ്ങള്‍ക്ക് വേണ്ടിയുള്ള ശക്തമായ കാല്‍വയ്പ്പ്' പ്രമേയം പാസാക്കി കോണ്‍ഗ്രസ്
'ജാതി സെന്‍സസ് പാവപ്പെട്ട ജനങ്ങള്‍ക്ക് വേണ്ടിയുള്ള ശക്തമായ കാല്‍വയ്പ്പ്' പ്രമേയം പാസാക്കി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ജാതി സെന്‍സസ് രാജ്യത്തിന്റെ നന്മയ്ക്ക് അനിവാര്യമാണെന്നും പാവപ്പെട്ട ജനങ്ങള്‍ക്ക് വേണ്ടിയുള്ള ശക്തമായ കാല്‍വയ്പ്പാണിതെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രവര്‍ത്തകസമിതിയില്‍ 4 മണിക്കൂര്‍ ജാതി സെന്‍സസിനെ കുറിച്ച് ചര്‍ച്ച ചെയ്യുകയും പ്രമേയം പാസാക്കുകയും ചെയ്തു. പാവപ്പെട്ട ജനങ്ങള്‍ക്ക് വേണ്ടിയുള്ള ശക്തമായ കാല്‍വയ്പ്പാണിത്. രാജ്യത്തിന്റെ നന്മയ്ക്ക് ജാതി സെന്‍സസ് അനിവാര്യമാണ് താനും. അതിന് രാഷ്ട്രീയലക്ഷ്യമില്ല. കോണ്‍ഗ്രസിന്റെ തീരുമാനത്തെ ഇന്ത്യാ മുന്നണി പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷ. വ്യത്യസ്ത നിലപാടുകള്‍ ഉണ്ടാകാം. അവര്‍ക്കത് പങ്കു വയ്ക്കുകയും ചെയ്യാം. ഇത് ഫാസിസ്റ്റ് സഖ്യം അല്ല. പക്ഷേ അവരതിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് ആത്മവിശ്വാസമുണ്ട്.
രാജ്യത്തെ അമ്പത് ശതമാനത്തിലധികം വരുന്ന ജനതയ്ക്ക് പ്രാതിനിധ്യം കൈവരുന്നതിന് വേണ്ടിയാണ് ഈ ആവശ്യം ഉന്നയിക്കുന്നത്. ജാതി സെന്‍സസ് നടപ്പാക്കാന്‍ പ്രധാനമന്ത്രി അശക്തനാണ് എന്നു വേണം കരുതാന്‍. ഒബിസി വിഭാഗത്തില്‍ നിന്നുള്ളയാളാണ് അദ്ദേഹം. എന്നാല്‍ ഒബിസി വിഭാഗക്കാര്‍ക്ക് വേണ്ടി എന്ത് ചെയ്തു എന്നദ്ദേഹം പറയണം. പ്രധാനമന്ത്രി ഒബിസി വിഭാഗക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയല്ല, മറിച്ച് അവരുടെ പ്രശ്‌നങ്ങളില്‍ നിന്ന് വ്യതിചലിപ്പിക്കുകയാണ്. കോണ്‍ഗ്രസിന്റെ 4 മുഖ്യമന്ത്രിമാരില്‍ 3 പേരും ഒബിസി വിഭാഗത്തില്‍ നിന്നുള്ളവരാണ്. ബിജെപിക്ക് 10 മുഖ്യമന്ത്രിമാരുണ്ട്. അതില്‍ ഒബിസി ഒരാള്‍ മാത്രമാണ്. ആ ഒരാളും കുറച്ചു ദിവസത്തിനുള്ളില്‍ മുഖ്യമന്ത്രി അല്ലാതാകും'. രാഹുല്‍ ഗാന്ധി പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ വെച്ച് ഒബിസി, ദളിത് വിഭാഗങ്ങളില്‍പ്പെട്ട മാധ്യമപ്രവര്‍ത്തകരുണ്ടെങ്കില്‍ കൈപൊക്കൂ എന്ന ചോദ്യത്തിന് ഹാള്‍ ഒരു നിമിഷം നിശബ്ദമായി. ആരും കൈപൊക്കാനുണ്ടായിരുന്നില്ല എന്നത് ചൂണ്ടിക്കാട്ടിയ രാഹുല്‍ ഇത് തന്നെയാണ് രാജ്യത്തിന്റെ അവസ്ഥയെന്നും ബഹുഭൂരിപക്ഷമാണെങ്കില്‍ പോലും പ്രധാനപ്പെട്ട തീരുമാനങ്ങളെടുക്കുന്ന ബോഡിയില്‍ ഒബിസി വിഭാഗക്കാരുടെ പ്രാതിനിധ്യം വളരെ കുറവാണെന്നും വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."