'ഞങ്ങളെ എത്രയും വേഗം നാട്ടിലെത്തിക്കൂ' യാചിച്ച് അഫ്ഗാനില്‍ കുടുങ്ങിയ ഇന്ത്യന്‍ തൊഴിലാളികള്‍
ലഖ്നൗ: തങ്ങളെ ഏതുവിധേനയും ഇന്ത്യയിലെത്തിക്കണമെന്ന നിലവിളിയുമായി കാബൂളില്‍ കുടുങ്ങിയ ഇന്ത്യന്‍ തൊഴിലാളികള്‍. താലിബാന് അധികാരമേറ്റെടുത്തതോടെ കുടുങ്ങിക്കിടക്കുകയാണെന്നും തങ്ങളുടെ കുടുംബങ്ങള്‍ തങ്ങളുടെ സുരക്ഷയോര്‍ത്ത് നാട്ടില്‍ കണ്ണീരോടെ കഴിയുകയാണെന്നും തൊഴിലാളികള്‍ ഒരു ദേശീയ ചാനലിനോട് വീഡിയോ കോളില്‍ പറഞ്ഞു. കാബൂളിലെ മുറിയില്‍ 10 തൊഴിലാളികളാണ് കുടുങ്ങിയത്. കാബൂളിലെത്തിയിട്ട് ഒരു മാസം മുതല്‍ അഞ്ചുമാസം വരെയായവര്‍ ഇക്കൂട്ടത്തിലുണ്ട്.
ഭക്ഷണം ലഭിക്കുന്നുണ്ടെങ്കിലും അവിടുത്തെ സാഹചര്യങ്ങള്‍ പേടിപ്പിക്കുന്നതാണെന്ന് തൊഴിലാളികളിലൊരാളായ ഉത്തര്‍പ്രദേശിലെ ചന്ദൗലി സ്വദേശി സൂരജ് പറഞ്ഞു. തൊഴിലാളികളില്‍ ഭൂരിഭാഗവും ഉത്തര്‍പ്രദേശിലെ ഗാസിപൂര്‍ സ്വദേശികളാണ്. തങ്ങളുടെ പാസ്പോര്‍ട്ട് കമ്പനി പിടിച്ചുവച്ചിരിക്കുകയാണെന്നും തിരിച്ചു ചോദിച്ചപ്പോള്‍ ജോലി ചെയ്യാന്‍ ആവശ്യപ്പെടുകയും കുഴപ്പമൊന്നും ഉണ്ടാകില്ലെന്ന് പറഞ്ഞതായുമാണ് തൊഴിലാളികള്‍ വ്യക്തമാക്കുന്നത്. കമ്പനിയില്‍ തങ്ങള്‍ മാത്രമാണ് ഇന്ത്യക്കാരായി ഉള്ളത്. ബാക്കിയെല്ലാവരും അഫ്ഗാനിസ്ഥാനിലും പാകിസ്താനിലും നിന്നുള്ളവരാണെന്നും തൊഴിലാളികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."