HOME
DETAILS
MAL
അഡ്വ. വിനോദ്കുമാര്‍ കുട്ടപ്പന് അഞ്ചുകോടിയിലധികം നിക്ഷേപം
backup
August 26 2016 | 19:08 PM
കൊച്ചി: കള്ളപ്പണവുമായി ബന്ധപ്പെട്ട് ആദായനികുതിവകുപ്പിന്റെ അന്വേഷണം നേരിടുന്ന അഡ്വ. വിനോദ്കുമാര്‍ കുട്ടപ്പന് ഇടപ്പള്ളി സഹകരണ ബാങ്കില്‍ അഞ്ച് കോടിയിലധികം രൂപയുടെ സ്ഥിരനിക്ഷേപം. ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം പരിശോധനക്കെത്തിയ ആദായനികുതി ഉദ്യോഗസ്ഥരെ ബാങ്ക് ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞതിനെ തുടര്‍ന്ന് ബാങ്ക് പ്രസിഡന്‍ഡിനെ വിളിച്ചു വരുത്തി കാര്യങ്ങള്‍ വിശദീകരിച്ചശേഷമാണ് ആദായനികുതി ഉദ്യോഗസ്ഥര്‍ ഇന്നലെ രാവിലെ മുതല്‍ പരിശോധന നടത്തിയത്. വന്‍തുകകളുടെ സ്ഥിര നിക്ഷേപം സംബന്ധിച്ച വിവരങ്ങള്‍ ആദായനികുതി വകുപ്പിന് ബാങ്ക് അധികൃതര്‍ കൈമാറി. വന്‍തുകകളുടെ നിക്ഷേപങ്ങള്‍ നിരീക്ഷിക്കുന്നതിന് ചുമതലയുള്ള ആദായനികുതി വകുപ്പിലെ ഇന്റലിജന്‍സ് ആന്റ് ക്രമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിങ് ആണ് പരിശോധന നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."