HOME
DETAILS
MAL
ജി.പി.എസ് നിര്‍ബന്ധം: ഓട്ടോകാര്‍ തൊഴിലാളികള്‍ പ്രതിസന്ധിയില്‍
backup
August 18 2021 | 04:08 AM
നിസാം കെ അബ്ദുല്ല
കല്‍പ്പറ്റ: സംസ്ഥാനത്ത് പെര്‍മിറ്റുള്ള എല്ലാ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളിലും ജി.പി.എസ് അധിഷ്ഠിത വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിംഗ് സിസ്റ്റം ഘടിപ്പിച്ചിരിക്കണമെന്ന ഉത്തരവ് ഓട്ടോകാര്‍ തൊഴിലാളികള്‍ക്ക് തിരിച്ചടിയാവുന്നു.
നിത്യവൃത്തിക്കായി ഓട്ടോറിക്ഷകള്‍ക്കൊപ്പം നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും സര്‍വിസ് നടത്തുന്ന ഓട്ടോകാറുകളെ മൂന്നുചക്രമല്ലെന്ന കാരണത്താലാണ് ജി.പി.എസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പെര്‍മിറ്റ് പുതുക്കാന്‍ എത്തുന്നവര്‍ക്ക് ജി.പി.എസ് ഘടിപ്പിക്കാത്തതിനാല്‍ നിലവില്‍ മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഫിറ്റനസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ല.
തങ്ങളും ഓട്ടോയും ഒരേഗണത്തില്‍പ്പെടുന്നതല്ലേയെന്ന തൊഴിലാളികളുടെ ചോദ്യത്തിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരമാണ് ജി.പി.എസ് നടപ്പിലാക്കുന്നതെന്നാണ് ഉദ്യോഗസ്ഥരുടെ മറുപടി.
ഇവരില്‍ പലരും മുന്‍പ് ജി.പി.എസ് ഘടിപ്പിച്ചിരുന്നു. 12000-10000 രൂപ വരെയയായിരുന്നു വിവിധ കമ്പനികള്‍ ചാര്‍ജായി ഈടാക്കിയിരുന്നത്. പലരുടെയും സിസ്റ്റം തകാരറിലായതോടെ ഘടിപ്പിച്ച കമ്പനികളെ അന്വേഷിച്ച് ചെല്ലുമ്പോള്‍ പലതും പൂട്ടിപ്പോയ അവസ്ഥയാണ്.
ഇതിനുപുറമെയാണ് ഓരോവര്‍ഷം പെര്‍മിറ്റ് പുതുക്കാനെത്തുമ്പോള്‍ ജി.പി.എസ് റിന്യൂവല്‍ ചെയ്യണമെന്ന നിയമം. ഇതിന് 3000 രൂപയാണ് ചെലവ്. ഇതും കൃത്യമായ ഓട്ടമില്ലാത്ത തൊഴിലാളികള്‍ക്ക് ഇരട്ടി പ്രഹരമാണ് നല്‍കുന്നത്. ഒന്നുകില്‍ ജി.പി.എസ് ഒഴിവാക്കുകയോ അതല്ലെങ്കില്‍ വര്‍ഷാവര്‍ഷമുള്ള റിന്യൂവല്‍ ചാര്‍ജ് ഒഴിവാക്കിത്തരികയോ വേണമെന്നാണ് സംസ്ഥാനത്തെ ലക്ഷക്കണക്കിന് ഓട്ടോകാര്‍ തൊഴിലാളികളുടെ ആവശ്യം.
2018 നവംബര്‍ മുതല്‍ നാഷനല്‍ പെര്‍മിറ്റ് വാഹനങ്ങള്‍ക്ക് നിര്‍ബന്ധമാക്കിയ ജി.പി.എസ് 2019 ജനുവരി മുതലാണ് മറ്റ് വാഹനങ്ങള്‍ക്കും നിര്‍ബന്ധമാക്കിയത്.
അന്നുതന്നെ ടാക്‌സി തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല.
അതിനിടെ കൊവിഡ് മഹാമാരി കൂടിയെത്തിയതോടെ മോട്ടോര്‍ വാഹനവകുപ്പ് വിട്ടുവീഴ്ചകള്‍ക്ക് തയാറായിരുന്നു. നിലവില്‍ വിട്ടുവീഴ്ചകളുടെ കാലം അവസാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."