സ്ത്രീക്കെതിരെ ലൈംഗികാതിക്രമം; അക്രമി ഇപ്പോഴും കാണാമറയത്ത്, പ്രതിയെന്ന് സംശയിക്കുന്നയാളുടെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്
തിരുവനന്തപുരം: മ്യൂസിയം വളപ്പില്‍ പ്രഭാതസവാരിക്കിടെ സ്ത്രീക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയെ നാലുനാള്‍ പിന്നിട്ടിട്ടും പിടികൂടാന്‍ കഴിയാതെ പൊലിസ്. അതേസമയം, പ്രതിയെന്ന് സംശയിക്കുന്നയാളുടെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നു. ആക്രമണത്തിനു ശേഷം പ്രതി നടന്നുപോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. കുറവന്‍കോണത്തെ വീട്ടില്‍കയറിയതും ഒരാള്‍ തന്നെയെന്നാണ് നിഗമനം.
ചൊവ്വാഴ്ച രാത്രി 9.45 മണി മുതല്‍ പ്രതി കുറവന്‍ കോണത്തെ വീടിന്റെ പരിസരത്തുണ്ട്. അ!ര്‍ദ്ധരാത്രി 11.30 നാണ് പ്രതി വീട്ടില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചത്. തിരികെപ്പോയി വീണ്ടുമെത്തിയ ശേഷമാണ് വീടിന്റെ മുകള്‍ നിലയിലേക്കുള്ള ഗേറ്റിന്റെയും മുകള്‍നിലയിലെ ഗ്രില്ലിന്റെയും പൂട്ടു തകര്‍ത്തത്. ജനലും തകര്‍ക്കാന്‍ ശ്രമിച്ചു. മൂന്നര വരെ ഇയാള്‍ ഇവിടെത്തന്നെയുണ്ടായിരുന്നു എന്നാണ് ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നത്. സംഭവത്തില്‍ കുറവന്‍കോണത്തെ വീട്ടമ്മ പേരൂര്‍ക്കട സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.
ഏപ്രില്‍ 20 നാണ് വിട്ടിനുള്ളില്‍ ചാടി കടന്നത്.മ്യൂസിയം പൊലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കണ്ടെത്തിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."