ഹരിതക്ക് ഐക്യദാര്‍ഢ്യം: എം.എസ്.എഫ് കാലിക്കറ്റ് കാംപസിലെ ഭാരവാഹികള്‍ രാജിവെച്ചു
കോഴിക്കോട്: ഹരിത നേതാക്കള്‍ ഉയര്‍ത്തുന്ന വിഷയത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എം.എസ്.എഫ് കാലിക്കറ്റ് സര്‍വകലാശാ കാംപസിലെ മുഴുവന്‍ ഭാരവാഹികളും രാജിവെച്ചു. പ്രസിഡന്റ് അഡ്വ.വി അനസും ജനറല്‍ സെക്രട്ടറി കെ.സി അസറുദ്ദീനുമാണ് ഇക്കാര്യം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്.
എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരുടെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരേ ഹരിത സംസ്ഥാന ഭാരവാഹികളുടെ ന്യായമായ പരാതിയില്‍ നടപടിയുണ്ടാവാത്ത സാഹചര്യത്തില്‍ കാംപസിലെ വിദ്യാര്‍ഥികളെ അഭിമുഖീകരിക്കാന്‍ ബുദ്ധിമുട്ടു നേരിടുന്നു. ഈ നേതൃത്വത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കാന്‍ പ്രയാസമുണ്ടെന്നും അതിനാലാണ് രാജിയെന്നാണ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നത്.
അതേ സമയം ഹരിത നേതാക്കള്‍ക്ക് പിന്തുണയറിയിച്ച്, സംസ്ഥാന നേതൃത്വത്തിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് എംഎസ്എഫിന്റെ വിവിധ ജില്ലാക്കമ്മിറ്റികള്‍ മുസ്ലിംലീഗ് സംസ്ഥാന നേതൃത്വത്തിന് കത്ത് നല്‍കിയതായാണ് വിവരം. വനിതാ കമ്മിഷന് ഹരിത പരാതി നല്‍കിയതിന് തൊട്ടടുത്ത ദിവസമായിരുന്നു നടപടി ആവശ്യപ്പെട്ട് ജില്ലാ ഘടകങ്ങള്‍ കത്ത് അയച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."