മഴ തുടരും; ഇന്ന് നാലിടത്ത് യെല്ലോ അലര്‍ട്ട്; ജാഗ്രത നിര്‍ദേശം
മഴ തുടരും; ഇന്ന് നാലിടത്ത് യെല്ലോ അലര്‍ട്ട്; ജാഗ്രത നിര്‍ദേശം
തിരുവനന്തപുരം: കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തുലാവര്‍ഷം ആരംഭിച്ചതോടെ അടുത്ത മൂന്ന് ദിവസം ഒറ്റപ്പെട്ട മഴക്കും ചിലയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴക്കും കാറ്റിനുമാണ് സാധ്യത. വടക്കന്‍ കേരളത്തിലാണ് മഴ കനക്കുക. ഇന്ന് നാലിടത്ത് യെല്ലോ അലര്‍ട്ടാണ്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകള്‍ക്കാണ് യെല്ലോ അലര്‍ട്ട്.
നിലവില്‍ അറബിക്കടലില്‍ ശക്തമായ തിരമാലക്കും കടല്‍ ക്ഷോഭത്തിനുമുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ തീരദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശമുണ്ട്. അതേസമയം കേരള-കര്‍ണാട തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് നിലവില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല.
വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പ്.
10-10-2023 : മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍
11-10-2023 : എറണാകുളം, ഇടുക്കി
12-10-2023 : എറണാകുളം, പാലക്കാട്, മലപ്പുറം
എന്നീ ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."