HOME
DETAILS
MAL
പാന്റിന്റെ സിപ്പിനോട് ചേര്‍ത്ത് സ്വര്‍ണം കടത്തിയയാള്‍ നെടുമ്പാശേരിയില്‍ പിടിയില്‍
backup
October 30 2022 | 12:10 PM
കൊച്ചി: സ്വര്‍ണക്കടത്തിന് പുതുമാര്‍ഗങ്ങള്‍ പയറ്റി സ്വര്‍ണക്കടത്ത് സംഘങ്ങള്‍. പാന്റിന്റെ സിപ്പിനോട് ചേര്‍ത്ത് സ്വര്‍ണം കടത്തിയയാള്‍ നെടുമ്പാശേരിയില്‍ കസ്റ്റംസിന്റെ പിടിയിലായി. ദുബൈയില്‍ നിന്നെത്തിയ പാലക്കാട് സ്വദേശി മുഹമ്മദാണ് പിടിയിലായത്.
പാന്റില്‍ സിപ്പിനോട് ചേര്‍ന്ന് തുന്നിച്ചേര്‍ത്ത അറയില്‍ 47ഗ്രാം സ്വര്‍ണമാണ് ഒളിപ്പിച്ചിരുന്നത്. പരീക്ഷണ അടിസ്ഥാനത്തിലാണ് സ്വര്‍ണകടത്തിന് ഈ മാര്‍ഗം പരീക്ഷിച്ചത്. കസ്റ്റംസ് പരിശോധന കര്‍ശനമാക്കിയതോടെയാണ് സ്വര്‍ണക്കടത്തിന് പുതിയ മാര്‍ഗങ്ങള്‍ പരീക്ഷിച്ച് തുടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."