ലോകത്തിലെ ഏറ്റവും വലിയ മാളിൽ ലുലു എത്തി; 72,000 ചതുരശ്ര അടിയിൽ ഹൈപ്പർമാർക്കറ്റ് പ്രവർത്തനം തുടങ്ങി
ലോകത്തിലെ ഏറ്റവും വലിയ മാളിൽ ലുലു എത്തി; 72,000 ചതുരശ്ര അടിയിൽ ഹൈപ്പർമാർക്കറ്റ് പ്രവർത്തനം തുടങ്ങി
ദുബൈ: ലോകത്തിലെ ഏറ്റവും വലിയ മാളുകളിൽ ഒന്നായ ദുബൈ മാളിൽ ലുലു ഹൈപ്പർമാർക്കറ്റ് പ്രവർത്തനം ആരംഭിച്ചു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയുടെ സാന്നിധ്യത്തിൽ യുഎഇ വ്യാപാര മന്ത്രി താനി ബിൻ അഹമ്മദ് അൽ സിയൂദി ഹൈപ്പർമാർക്കറ്റിന്റെ ഉദ്‌ഘാടനം നിർവഹിച്ചു. 72,000 ചതുരശ്ര അടി വിസ്‌തീർണമുള്ള റീട്ടെയിൽ സ്‌പേസ് ആണ് ലുലു ദുബൈ മാളിൽ തുറന്നത്. പ്രതിവർഷം 100 ദശലക്ഷം സന്ദർശകർ എത്തുന്ന ദുബൈ മാളിൽ ലുലു കൂടി എത്തിയതോടെ ജനത്തിരക്ക് ഏറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലുലുവിന്റെ നെറ്റ്‌വർക്കിൽ ഉടനീളമുള്ള ഏറ്റവും വലിയ ഇൻ-മാൾ ഹൈപ്പർമാർക്കറ്റാണ് ദുബൈ മാളിൽ തുറന്നത്. സ്ഥിരം രൂപവും ഭാവവും മാറ്റി തികച്ചും വ്യത്യസ്തമായാണ് പുതിയ ഹൈപ്പർമാർക്കറ്റ് തുറന്നത്. ഹൈ-ടെക്ക് രീതികൾ പരീക്ഷിക്കുന്ന ഇവിടെ ഷോപ്പർമാർക്ക് സ്വയം ചെക്കൗട്ടുകൾ നടത്താൻ സാധിക്കും. സ്റ്റാഫ് അംഗം കൗണ്ടറിൽ ബില്ലടക്കുന്ന സംവിധാനവും ഉണ്ടാകും.
സ്റ്റോറിൽ 5,000-ലധികം എസ്‌കെയു (സ്റ്റോക്ക് കീപ്പിംഗ് യൂണിറ്റ്) ഉണ്ടായിരിക്കും. അതിൽ ഓരോന്നും ഏറെ വലിപ്പത്തിലാണ് നിർമിച്ചിട്ടുള്ളത്. ഷോപ്പർമാർക്ക് മികച്ച അനുഭവമായിരിക്കും ഇത് ഒരുക്കുക. സാധാരണയിൽ നിന്ന് വ്യത്യസ്തമായി വസ്ത്രങ്ങളോ അനുബന്ധ ഉപകരണങ്ങളോ ദുബൈ മാളിൽ ഉണ്ടാകില്ല. പകരം, സാധാരണ ഭക്ഷണ മേഖലയേക്കാൾ വലുതും ഉയർന്ന നിലവാരത്തിലുള്ള ഇൻ-സ്റ്റോർ കഫേയും ഡൈനിംഗ് ഓപ്ഷനുകളും ഉണ്ടായിരിക്കും.
ദുബൈ മാളിൽ പുതിയ ഹൈപ്പർമാർക്കറ്റ് കൂടി തുറന്നതോടെ ഇപ്പോൾ ദുബൈയിലുടനീളം 24 സ്റ്റോർ ലൊക്കേഷനുകൾ ലുലുവിന് ഉണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."