സൂപ്പര്‍ സണ്‍ഡേ; ഐപിഎല്ലില്‍ ഇന്ന് തീ പാറും മത്സരങ്ങള്‍
ഐപിഎല്ലില്‍ മൂന്നാം ദിവസമായ ഇന്ന് ഇരട്ട മത്സരങ്ങള്‍ അരങ്ങേറും. ജയ്പൂരിലെസവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ വൈകിട്ട്3.30 ന് ആരംഭിക്കുന്ന ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ ലഖ്‌നൗവിനെ നേരിടും. ഡബിള്‍ ഹെഡ്ഡറിലെ രണ്ടാം മത്സരത്തില്‍ മുംബൈക്ക് എതിരാളികള്‍ ഗുജറാത്താണ്.കഴിഞ്ഞ സീസണില്‍ 14 മത്സരങ്ങളില്‍ ഏഴും ജയിച്ച രാജസ്ഥാന്‍ പോയിന്റ് പട്ടികയില്‍ അഞ്ചാമതായിരുന്നു. ലഖ്‌നൗ മൂന്നാമതെത്തി മുംബൈക്കെതിരായ എലിമിനേറ്ററില്‍ തോറ്റ് പുറത്തായി.
ഈ സീസണില്‍ രാജസ്ഥാന്‍ ദേവദത്ത് പടിക്കലിനെ ലഖ്‌നൗവിലേക്ക് ട്രേഡ് ചെയ്യുകയും പകരം അവേഷ് ഖാനെ ടീമിലെത്തിച്ചിട്ടുണ്ട്. ഭേദപ്പെട്ട ബോളറായ ആവേഷിനെ ടീമിലെത്തിക്കുക വഴി ബോളിങ് നിര ശക്തിപ്പെടുത്താന്‍ രാജസ്ഥാന് കഴിഞ്ഞു. ലേലത്തിന് പോകുന്നതിന് മുമ്പ് അവര്‍ മൊത്തം ഒമ്പത് കളിക്കാരെ വിട്ടയച്ചു. 7.4 കോടി രൂപക്ക് റോവ്മാന്‍ പവലിനേയും 5.8 കോടിക്ക് ദുബെയേയും ടീമിലെത്തിച്ചു. ലഖ്‌നൗ, ടീമില്‍ നിന്ന് മൊത്തം എട്ട് കളിക്കാരെ ലേലത്തിന് മുന്‍പ് വിട്ടയച്ചിരുന്നു.ശിവം മാവിയെ 6.4 കോടി രൂപയ്ക്കും എം സിദ്ധാര്‍ത്ഥിനെ 2.4 കോടി രൂപയ്ക്കും അവര്‍ തിരഞ്ഞെടുത്തു.
രാജസ്ഥാന്‍ ടീം:
സഞ്ജു സാംസണ്‍(ക്യാപ്റ്റന്‍),ജോസ് ബട്ട്‌ലര്‍,ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍,യശസ്വി ജയ്‌സ്വാള്‍,ധ്രുവ് ജൂറല്‍,റിയാന്‍ പരാഗ്,ഡോനോവന്‍ ഫെരേര,കുനാല്‍ റാത്തോഡ്,രവിചന്ദ്രന്‍ അശ്വിന്‍, കുല്‍ദീപ് സെന്‍,നവദീപ് സൈനി, പ്രസിദ് കൃഷ്ണ,സന്ദീപ് ശര്‍മ്മ,ട്രെന്റ് ബോള്‍ട്ട്,യുസ്വേന്ദ്ര ചാഹല്‍,
ആദം സാമ്പ,അവേഷ് ഖാന്‍,റോവ് മാന്‍ പവല്‍,ശിവംദുബെ,ടോം കോഹ്ലര്‍കാഡ്‌മോര്‍,ആബിദ് മുഷ്താഖ്, നാന്ദ്രെ ബര്‍ഗര്‍
ലഖ്‌നൗ ടീ:
കെ എല്‍ രാഹുല്‍(ക്യാപ്റ്റന്‍),ക്വിന്റണ്‍ ഡി കോക്ക്,നിക്കോളാസ് പൂറന്‍,ആയുഷ് ബഡോണി,കൈല്‍ മേയേഴ്‌സ്,മാര്‍ക്കസ് സ്റ്റോയിനിസ്,ദീപക് ഹൂഡ,രവി ബിഷ്‌ണോയ്,നവീന്‍ ഉള്‍ ഹഖ്,ക്രുണാല്‍ പാണ്ഡ്യ,യുധ്വീര്‍ സിംഗ്,പ്രേരക് മങ്കാട്,യാഷ് താക്കൂര്‍,അമിത് മിശ്ര,മാര്‍ക്ക് വുഡ്,മായങ്ക് യാദവ്,
മൊഹ്‌സിന്‍ ഖാന്‍,ദേവദത്ത് പടിക്കല്‍, ശിവം മാവി,അര്‍ഷിന്‍ കുല്‍ക്കര്‍ണി,എം സിദ്ധാര്‍ത്ഥ്,ആഷ്ടണ്‍ ടര്‍ണര്‍,ഡേവിഡ് വില്ലി,മൊഹമ്മദ്അര്‍ഷാദ് ഖാന്‍
മൊട്ടേരയിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ രാത്രി 7.30 നാണ് ഗുജറാത്ത്മുംബൈ മത്സരം നടക്കുന്നത്. പുതിയ നായകന്‍ ശുഭ്മാന്‍ ഗില്ലിനു കീഴിലാണ് ജിടി ഇറങ്ങുന്നത്. പരിക്കേറ്റ് പുറത്തായ മുഹമ്മദ് ഷമിയുടെയും അഭാവം ടീമിന്റെ ബോളിങ് നിരയുടെ മൂര്‍ച്ച കുറക്കുന്നുണ്ട്. മറുവശത്ത് ടീമിനകത്തെ ആഭ്യന്തരകലഹങ്ങളാണ് മുംബൈയുടെ പ്രശ്‌നം. ടീമംഗങ്ങള്‍ക്ക് ഇപ്പൊഴും രോഹിത് തന്നെയാണ് ക്യാപ്റ്റന്‍. പാണ്ട്യക്ക് ടീമിനെ ടീമിനെ ഒത്തിണക്കാന്‍ കഴിയുന്നപോലിരിക്കും മുംബൈയുടെ വിജയ സാധ്യത.
മുംബൈ ടീം:
ഹാര്‍ദിക് പാണ്ഡ്യ(ക്യാപ്റ്റന്‍),രോഹിത് ശര്‍മ്മ,ഡെവാള്‍ഡ് ബ്രെവിസ്,സൂര്യകുമാര്‍ യാദവ്,ഇഷാന്‍ കിഷന്‍,തിലക് വര്‍മ്മ,ടിം ഡേവിഡ്,വിഷ്ണു വിനോദ്,അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍,ഷംസ് മുലാനി,നെഹാല്‍ വധേര,ജസ്പ്രീത് ബുംറ,കുമാര്‍ കാര്‍ത്തികേയ,പിയൂഷ് ചൗള,ആകാശ് മധ്വാള്‍,ജേസണ്‍ ബെഹ്‌റന്‍ഡോര്‍ഫ്,റൊമാരിയോ ഷെപ്പേര്‍ഡ്,ജെറാള്‍ഡ് കോറ്റ്‌സി,ദില്‍ഷന്‍ മധുശങ്ക,ശ്രേയസ് ഗോപാല്‍,നുവാന്‍ തുഷാര,നമന്ദിര്‍ സിംഗ്,അന്‍ഷുല്‍ കാംബോജ്,മുഹമ്മദ് നബി,ശിവാലിക് ശര്‍മ്മ
ഗുജറാത്ത് ടീം:
ശുഭ്മാന്‍ ഗില്‍(ക്യാപ്റ്റന്‍),മാത്യു വേഡ്,വൃദ്ധിമാന്‍ സാഹ,കെയ്ന്‍ വില്യംസണ്‍,ഡേവിഡ് മില്ലര്‍,അഭിനവ് മനോഹര്‍,സായ് സുദര്‍ശന്‍,ദര്‍ശന്‍ നല്‍കണ്ടെ,വിജയ് ശങ്കര്‍,ജയന്ത് യാദവ്,രാഹുല്‍ തെവാട്ടിയ,മുഹമ്മദ് ഷമി,നൂര്‍ അഹമ്മദ്,ആര്‍ സായ് കിഷോര്‍,റാഷിദ് ഖാന്‍,ജോഷ് ലിറ്റില്‍,മോഹിത് ശര്‍മ്മ,അസ്മത്തുള്ള ഒമര്‍സായി,ഉമേഷ് യാദവ്,മാനവ് സുതാര്‍,ഷാറൂഖ് ഖാന്‍,സുശാന്ത് മിശ്ര,കാര്‍ത്തിക് ത്യാഗി,സ്‌പെന്‍സര്‍ ജോണ്‍സണ്‍,റോബിന്‍ മിന്‍സ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."