ഇസ്ലാമിന്റെ പാരമ്പര്യം കാത്ത് സൂക്ഷിക്കുന്നതില്‍ സമസ്തയുടെ പ്രവര്‍ത്തനം നിസ്തുലം കൊയ്യോട് പി.പി ഉമര്‍ മുസ്ലിയാര്‍
അബുദാബി: ഇസ്ലാമിന്റെ പാരമ്പര്യം കാത്ത് സൂക്ഷിക്കുന്നതില്‍ നിസ്തുലമായ പ്രവര്‍ത്തനമാണ് സമസ്തയുടേതെന്ന് ശൈഖുന കൊയ്യോട് പി.പി ഉമര്‍ മുസ്ലിയാര്‍. സമസ്ത ട്രഷററയി തിരഞ്ഞെടുത്ത് ആദ്യമായി യു എ യില്‍ എത്തി അബുദാബി സുന്നി സെന്റര്‍, skssf അബുദാബി കണ്ണൂര്‍ ജില്ല കമ്മിറ്റി സംഘടിപ്പിച്ച മജ്‌ലിസുന്നൂര്‍ വര്‍ഷിക, സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം.
പരിപാടി അബുദാബി സുന്നി സെന്റര്‍ സെക്രട്ടറി ഉസ്താദ് അബ്ദുല്‍ ബാരി ഹുദവിയുടെ അദ്ധ്യക്ഷതയില്‍ നാഷണല്‍ പ്രസിഡന്റ് സയ്യിദ് ശുഹൈബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അബുദാബി സുന്നി സെന്റര്‍ വൈസ് പ്രസിഡണ്ട് ഇബ്രാഹീം മുസ്ലിയാര്‍ ആദരിച്ചു.
സയ്യിദ് റഫീഖുദ്ധീന്‍ തങ്ങള്‍, അബ്ദുല്ല നദ് വി, ഹാരിസ് ബാഖവി, അബ്ദുല്‍ അസീസ് മുസ്ലിയാര്‍, അശ്രഫ് ഹാജി വാരം, മന്‍സൂര്‍ മൂപ്പന്‍, അഡ്വ: ശറഫുദ്ധീന്‍, ശിഹാബുദ്ധീന്‍ പരിയാരം, ഹാശിര്‍ വാരം,സജീര്‍ ഇരിവേരി, സാബിര്‍ മാട്ടൂല്‍,ഹംസ നടുവില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
സയ്യിദ് ജാബിര്‍ ദാരിമി സ്വാഗതവും ശിഹാബ് കക്കാട് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."