ആദ്യ ഭര്‍ത്താവ് മരിക്കുമെന്ന് ജാതക ദോഷം, ഷാരോണിനെ കൊന്നത് അന്ധവിശ്വാസം കൊണ്ടെന്ന് ഷാരോണിന്റെ മാതാവ്
തിരുവനന്തപുരം: ജ്യൂസില്‍ വിഷം കലര്‍ത്തി പെണ് സുഹൃത്ത് യുവാവിനെ കൊന്ന കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ഷാരോണിന്റെ അമ്മ. ആദ്യ ഭര്‍ത്താവ് മരിക്കുമെന്ന് ജാതക ദോഷമുണ്ടായിരുന്നുവെന്നും ഷാരോണിനെ കൊന്നത് അന്ധവിശ്വാസം കൊണ്ടാണെന്നും മാതാവ് മാധ്യമങ്ങളോട് പറഞ്ഞു.
പ്രതി ഗ്രീഷ്മ കുറ്റം സമ്മതിച്ചതിന് പിന്നാലെയാണ് ഷാരോണിന്റെ മാതാവിന്റെ പ്രതികരണം.വീട്ടില്‍വെച്ച് ഗ്രീഷ്മയെ ഷാരോണ്‍ താലിചാര്‍ത്തുകയും സിന്ദൂരമണിയിക്കുകയും ചെയ്തിട്ടുണ്ടെന്നും മാതാവ് വെളിപ്പെടുത്തി. ആദ്യ ഭര്‍ത്താവ് തന്റെ മകനാണെന്നും ഷാരോണിന്റെ അമ്മ പറഞ്ഞു.
'ഒക്ടോബറിന് ശേഷം വിവാഹം നടന്നാലെ അവള്‍ക്ക് അവനുമായി നല്ലനിലയില്‍ ജീവിക്കാനാകൂ...ഫെബ്രുവരിയില്‍ അവളുടെ വിവാഹം നിശ്ചയിച്ചിരുന്നു. മകനുമായി വിവാഹം കഴിഞ്ഞതായി കണക്കിലെടുത്ത് മകനെ കൊല്ലണമെന്ന തീരുമാനത്തില്‍ അവളെത്തുകയായിരുന്നു'' ഷാരോണിന്റെ അമ്മ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."