ഗുജറാത്തില്‍ തൂക്കുപാലം തകര്‍ന്ന് 40പേര് മരിച്ചു, നിരവധി പേര്‍ക്ക് പരുക്ക്
അഹ്മദാബാദ്: ഗുജറാത്ത് മോര്‍ബിയില്‍ കേബിള്‍ പാലം തകര്‍ന്ന് വന്‍ദുരന്തം. 40പേര് മരിച്ചു, 150തോളം പേര് നദിയിലേക്ക് വീണിട്ടുണ്ട്. ഗുജറാത്തിലെ മച്ചുനദിക്കു കുറുകെയുള്ള തൂക്കുപാലമാണ് ഇന്നു വൈകീട്ട് തകര്‍ന്നത്. ഏറെ പഴക്കമുള്ള പാലമാണ് അപകടത്തില്‍ തകര്‍ന്നത്.
അഞ്ചുദിവസം മുന്‍പ് അറ്റകുറ്റപണികള്‍ കഴിഞ്ഞ് ജനങ്ങള്‍ക്കായി തുറന്നുകൊടുത്തതായിരുന്നു ഇത്. ഇതിനുശേഷം വലിയ തോതില്‍ സന്ദര്‍ശകര്‍ വീണ്ടും ഇങ്ങോട്ട് ഒഴുകിയെത്താറുണ്ട്. അപകടത്തിനു പിന്നാലെ ഫയര്‍ഫോഴ്സും ആംബുലന്‍സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. നിരവധി പേര് പുഴയില്‍ മുങ്ങിയിട്ടുണ്ട്. കാണാതായവര്‍ നിരവധിയാണ്.
സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധിപേര്‍ പാലത്തിന്റെ കൈവരിയില്‍ തൂങ്ങിനിന്നതിനാലാണ് രക്ഷപ്പെട്ടത്. പരിക്കേറ്റവരെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നൂറു വര്‍ഷത്തോളം പഴക്കമുള്ള പാലം നവീകരിച്ച് ഈമാസം 26നാണ് ജില്ല ഭരണകൂടം വിനോദസഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."