ഫ്‌ളെക്‌സില്‍ മുഖ്യമന്ത്രിയുടെ മുഖം മറഞ്ഞതിന് സ്‌കൂളിലെ മരക്കൊമ്പ് മുറിച്ച സംഭവം; പ്രധാനാധ്യാപകന്റെ പരാതിയില്‍ കേസ്
ഫ്‌ളെക്‌സില്‍ മുഖ്യമന്ത്രിയുടെ മുഖം മറഞ്ഞതിന് സ്‌കൂളിലെ മരക്കൊമ്പ് മുറിച്ച സംഭവം; പ്രധാനാധ്യാപകന്റെ പരാതിയില്‍ കേസ്
കണ്ണൂര്‍: ഫഌക്‌സ് ബോര്‍ഡില്‍ മുഖ്യമന്ത്രിയുടെ മുഖം മറഞ്ഞിതിന് സ്‌കൂള്‍വളപ്പിലെ മരക്കൊമ്പുകള്‍ മുറിച്ച സംഭവത്തില്‍ പൊലിസ് കേസെടുത്തു. സ്‌കൂളില്‍ അതിക്രമിച്ചുകയറിയെന്ന പ്രധാന അധ്യാപകന്റെ പരാതിയിലാണ് കേസ്. ആരെയും പ്രതി ചേര്‍ത്തിട്ടില്ല. സര്‍ക്കാര്‍ പരസ്യബോര്‍ഡില്‍ മുഖ്യമന്ത്രിയുടെ മുഖം മറഞ്ഞതുകൊണ്ടാണ് മരക്കൊമ്പ് വെട്ടിയതെന്നാണ് ആരോപണം.
കണ്ണൂര്‍ താവക്കര ജിയുപി സ്‌കൂളിലെ തണല്‍ മരത്തിന്റെ ചില്ലകളാണ് ശനിയാഴ്ച മുറിച്ചത്. കോംമ്പൗണ്ടില്‍ അതിക്രമിച്ചുകയറിയ മൂന്നുപേരാണ് പിന്നിലെന്ന് പ്രധാനാധ്യാപകന്റെ പരാതിയില്‍ പറയുന്നു. അവധിയായതിനാല്‍ സ്‌കൂളില്‍ ആരുമുണ്ടായിരുന്നില്ല. പരിസരത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനുള്ള തയ്യാറെടുപ്പിലാണ് പൊലിസ്.
കഴിഞ്ഞ ദിവസം സ്‌കൂളിലെത്തിയ ചിലര്‍ ബോര്‍ഡ് മറയുന്നതിനാല്‍ മരത്തിന്റെ കൊമ്പുകള്‍ വെട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ബോര്‍ഡ് പുതിയതാണ്.മരം നേരത്തെയുണ്ട്. മുറിക്കാനാകില്ലെന്ന് ഹെഡ്മാസ്റ്റര്‍ അറിയിക്കുകയും ചെയ്തു. എന്നിട്ടും മുറിച്ചെന്നാണ് പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."