താലിബാനെതിരേ ആയുധമെടുത്ത വനിത സലീമ മസാരി പിടിയില്‍
കാബൂള്‍: അഫ്ഗാനില്‍ താലിബാനെതിരേ ആയുധമെടുത്ത ഗവര്‍ണര്‍മാരില്‍ ഒരാളായ സലീമ മസാരിയെ താലിബാന് പിടികൂടി. രാജ്യം പിടിക്കുന്നതിനായി താലിബാന് നീക്കങ്ങള്‍ തുടങ്ങിയപ്പോള്‍, ബല്‍ക്ക് പ്രവിശ്യ വീഴുന്നതുവരെ ചെറുത്തുനിന്നത് സലീമ നേതൃത്വം നല്കിയ സംഘമായിരുന്നു.
ബല്‍ക്കിലെ ചഹര്‍കിന്റ് കേന്ദ്രീകരിച്ച് സലീമയുടെ നേതൃത്വത്തില്‍ താലിബാനെതിരേ ശക്തമായ ചെറുത്തിനില്‍പ്പ് നടന്നിരുന്നതായാണ് വിവരം. മറ്റു പ്രവിശ്യകളിലൊക്കെ കാര്യമായ ചെറുത്തുനില്പ് താലിബാന് നേരിടേണ്ടി വന്നില്ലെങ്കിലും ബല്‍ക്കിലെ ചെറുത്തുനില്പ് ഏറെ നീണ്ടത് അവരെ കുഴക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഇവിടെ സലീമയുടെ ഇടപെടലിനെ തുടര്‍ന്ന് നൂറോളം താലിബാന് പ്രവര്‍ത്തകര്‍ കീഴടങ്ങിയിത് വലിയ വാര്‍ത്തയായിരുന്നു.
സോവിയറ്റ് യുദ്ധകാലത്ത് അഫ്ഗാനില്‍നിന്ന് ഇറാനിലേക്കു കുടിയേറിയ കുടുംബത്തില്‍പെട്ടയാളാണ് സലീമ. ഇവര്‍ പിന്നീട് ടെഹ്റാനില്‍നിന്ന് വിദ്യാഭ്യാസം നേടിയ ശേഷം അഫ്ഗാനില്‍ തിരിച്ചെത്തി. അഫ്ഗാനിലെ ആദ്യ മൂന്നു വനിതാ ഗവര്‍ണര്‍മാരില്‍ ഒരാളാണ് സലീമ മസാരി. ഇവര്‍ പിടിയിലായെങ്കിലും എവിടെയാണെന്നോ നിലവിലെ അവസ്ഥ എന്താണെന്നോ വ്യക്തമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."