ഇന്ത്യയിലെ ജനങ്ങള്‍ ഇസ്‌റാഈലിനൊപ്പമെന്ന് ആവര്‍ത്തിച്ച് നരേന്ദ്ര മോദി
ഇന്ത്യയിലെ ജനങ്ങള്‍ ഇസ്‌റാഈലിനൊപ്പമെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: ഇന്ത്യയിലെ ജനങ്ങള്‍ ഇസ്‌റാഈലിനൊപ്പമെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള ഫോണ്‍ സംഭാഷണത്തിന് പിന്നാലെ എക്‌സിലൂടെയാണ് മോദിയുടെ പ്രതികരണം. നിലവിലെ സ്ഥിതിഗതികളേക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെക്കാന്‍ നെതന്യാഹു തന്നെ ഫോണില്‍ ബന്ധപ്പെട്ടിരുന്നെന്നും മോദി വ്യക്തമാക്കുന്നു.
നിലവിലെ സാഹചര്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെക്കാന്‍ ഫോണ്‍ ചെയ്തതില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് നന്ദി അറിയിക്കുന്നു. ഈ പ്രതിസന്ധിഘട്ടത്തില്‍ ഇന്ത്യയിലെ ജനങ്ങള്‍ ഇസ്‌റാഈലിനൊപ്പം ഉറച്ചുനില്‍ക്കുന്നു. ഭീകരവാദത്തെ അതിന്റെ എല്ലാ രൂപങ്ങളിലും പ്രകടനങ്ങളിലും ഇന്ത്യ ശക്തമായും അസന്ദിഗ്ധമായും അപലപിക്കുന്നു, മോദി എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
ശനിയാഴ്ച ഇസ്‌റാഈലിന് നേര്‍ക്ക് ഹമാസ് അപ്രതീക്ഷിത ആക്രമണം നടത്തിയപ്പോള്‍, സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഞെട്ടല്‍ രേഖപ്പെടുത്തിയിരുന്നു. ഇസ്രയേലിലെ ഭീകരാക്രമണത്തിന്റെ വാര്‍ത്ത വലിയ ഞെട്ടലുണ്ടാക്കി. ഞങ്ങളുടെ ചിന്തകളും പ്രാര്‍ഥനകളും നിഷ്‌കളങ്കരായ ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമൊപ്പമാണ്. ഈ പ്രതിസന്ധിഘട്ടത്തില്‍ ഇസ്രയേലിനൊപ്പം നില്‍ക്കുന്നു എന്നായിരുന്നു അദ്ദേഹം എക്‌സില്‍ നടത്തിയ പ്രതികരണം.
I thank Prime Minister @netanyahu for his phone call and providing an update on the ongoing situation. People of India stand firmly with Israel in this difficult hour. India strongly and unequivocally condemns terrorism in all its forms and manifestations.
— Narendra Modi (@narendramodi) October 10, 2023
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."