എല്‍ദോസ് കേസില്‍ അഭിഭാഷകരെ പ്രതിചേര്‍ത്തതില്‍ പ്രതിഷേധം; ഹൈക്കോടതി നടപടികള്‍ സ്തംഭിച്ചു
കൊച്ചി: എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയ്ക്കെതിരായ കേസില്‍ അഭിഭാഷകരെ അറസ്റ്റുചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് ഹൈക്കോടതി നടപടികള്‍ ബഹിഷ്കരിച്ച് അഭിഭാഷകര്‍. ഇതോടെ ഹൈക്കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ച നിലയിലാണ്.
എല്‍ദോസ് കുന്നപ്പിളളി എംഎല്‍എയുടെ ജാമ്യത്തിനായി ഹാജരായ അഭിഭാഷകര്‍ക്കെതിരെ പൊലീസ് കേസ് എടുത്ത സാഹചര്യത്തിലാണ് ഇന്ന് കോടതി ബഹിഷ്കരിക്കാനുളള അഭിഭാഷക അസോസിയേഷന്റെ തീരുമാനം. രാവിലെ ജഡ്ജിമാരും സര്‍ക്കാര്‍ അഭിഭാഷകരും മാത്രമാണ് കോടതിയില്‍ ഹാജരായത്. കേസില്‍ എതിര്‍കക്ഷികളോ അഭിഭാഷകരോ ഹാജരാവാത്തതിനെ തുടര്‍ന്നാണ് കോടതി നടപടികള്‍ സ്തംഭിച്ചത്
ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കായി അഭിഭാഷകരുടെ ഓഫീസില്‍ എത്തിയപ്പോള്‍ പരാതിക്കാരിയെ എല്‍ദോസ് കുന്നപ്പിള്ളി ആക്രമിച്ചെന്ന കേസിലാണ് പോലീസ് കുന്നപ്പിള്ളിയുടെ മൂന്ന് അഭിഭാഷകരെയും പ്രതി ചേര്‍ത്തത്. അഡ്വ. സുധീര്‍, അഡ്വ. അലെക്സ്, അഡ്വ. ജോസ് എന്നിവരെയാണ് വഞ്ചിയൂര്‍ പോലീസ് പ്രതിചേര്‍ത്തിരിക്കുന്നത്. ഇതില്‍ അഡ്വ. അലെക്സ് ഹൈക്കോടതി അഭിഭാഷക അസോസിയേഷന് അംഗമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."