350 സി.സി ബൈക്കുകളുമായി ഹോണ്ട; ബുള്ളറ്റിന് വെല്ലുവിളിയോ?
ഇന്ത്യന്‍ വാഹന മാര്‍ക്കറ്റിലെ ശക്തരായ ബ്രാന്‍ഡായ ഹോണ്ട, 350 സിസി സെഗ്മന്റിലേക്കുള്ള തങ്ങളുടെ വജ്രായുധമായ ഹോണ്ട ഹൈനസ് സിബി 350ന്റെ പുത്തന്‍ പതിപ്പ് പുറത്തിറക്കിയിരിക്കുകയാണ്. സിബി 350 ലെഗസി എഡിഷനാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ഏകദേശം രണ്ടേകാല്‍ ലക്ഷം രൂപ എക്‌സ്‌ഷോറൂം വില വരുന്ന ബൈക്ക്, ആകര്‍ഷമായ മോഡലിലാണ് പുറത്തിറങ്ങുന്നത് എന്നാണ് കമ്പനിയുടെ അവകാശവാദം. ഇതിനൊപ്പം തന്നെ സിബി 350 ആര്‍എസ് ഹ്യൂ എഡിഷന്‍ എന്ന ബൈക്കും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. ഈ വാഹനത്തിന് ഏകദേശം രണ്ട് ലക്ഷത്തി ഇരുപതിനായിരത്തില്‍ താഴെയാണ് എക്‌സ് ഷോറൂം വില എന്നാണ് കമ്പനി അവകാശപ്പെടുന്നത്. രണ്ട് പുതിയ ഡ്യുവല്‍ ടോണ്‍ കളറിലാണ് ബൈക്ക് പുറത്തിറങ്ങുന്നത്.
ഫെന്‍ഡറുകള്‍, അലോയ് വീലുകള്‍, ഹെഡ്‌ലാമ്പ് കവറില്‍ ബോഡി കളര്‍ ഇന്‍സേര്‍ട്ട് എന്നിവയിലെല്ലാം സ്‌ട്രൈപ്പുകളുമായിട്ടാണ് ഈ ബൈക്കുകള്‍ പുറത്തിറങ്ങുക. സ്മാര്‍ട്ട്‌ഫോണ്‍ വോയ്‌സ് കണ്‍ട്രോള്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ടോര്‍ക്ക് കണ്‍ട്രോള്‍ എന്നിവയെല്ലാം പ്രസ്തുത വാഹനങ്ങളുടെ സവിശേഷതകളാണ്. ഹോണ്ട സിബി350 വിഭാഗത്തിലെ രണ്ട് പുതിയ മോട്ടോര്‍സൈക്കിളുകളുടെയും പുതിയ എഡിഷനുകള്‍ 348 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എഞ്ചിനുമായിട്ടാണ് വരുന്നത്. 5,500 ആര്‍പിഎമ്മില്‍ 20.7 ബിഎച്ച്പി പവറാണ് ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കുന്നത്. അധിക വാറന്റിയുള്‍പ്പെടെ പത്ത് വര്‍ഷത്തെ വാറന്റിയാണ് വാഹനം ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്.
Content Highlights:cb350 new edition details
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."