വിലക്കയറ്റത്തെയും തൊഴിലില്ലായ്മയെയും കുറിച്ച് വിലപിച്ച നരേന്ദ്രമോദിക്ക് മിണ്ടാട്ടമില്ല: ബിനോയ് വിശ്വം
കൊച്ചി: മന്‍മോഹന്‍സിങിന്റെ ഭരണകാലത്ത് വിലക്കയറ്റത്തെയും തൊഴിലില്ലായ്മയെയും കുറിച്ച് വിലപിച്ചു നടന്ന നരേന്ദ്രമോദിക്കിപ്പോള് അതേക്കുറിച്ച് മിണ്ടാട്ടമില്ലെന്ന് സി.പി.ഐ ദേശീയ നിര്‍വാഹക സമിതിയംഗം ബിനോയ് വിശ്വം കുറ്റപ്പെടുത്തി. എ.ഐ.വൈ.എഫ് എറണാകുളം ജില്ലാസമ്മേളനത്തിന്റെ ഭാഗമായി ഇന്നലെ നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദേശ ബാങ്കുകളിലെ കള്ളപ്പണം നൂറ് ദിവസത്തിനകം പിടിച്ചെടുത്ത് പങ്കിട്ടുനല്കുമെന്നും പ്രതിവര്‍ഷം രണ്ട് കോടി ചെറുപ്പക്കാര്‍ക്ക് വീതം തൊഴില്‍ നല്‍കുമെന്നുമായിരുന്നു മോദിയുടെ വാഗ്ദാനം. 26 മാസത്തിനുള്ളില്‍ ഇതില്‍ എന്തൊക്കെ നടപ്പായെന്നും എന്തിന്റെയൊക്കെ വില കുറഞ്ഞുവെന്നും മോദി വ്യക്തമാക്കണമെന്നും ബിനോയ് ആവശ്യപ്പെട്ടു. എ.ഐ.വൈ.എഫ് എറണാകുളം ജില്ലാപ്രസിഡന്റ് മനോജ് ജി. കൃഷ്ണന് അധ്യക്ഷനായി. സി.പി.ഐ ദേശീയ കൗണ്‍സിലംഗം കമലാസദാനന്ദന്, എറണാകുളം ജില്ലാസെക്രട്ടറി പി. രാജു, എം.ടി നിക്സണ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."