HOME
DETAILS

സംസ്ഥാനത്ത് റീസര്‍വേ ഡിജിറ്റലാക്കുന്നു; നാല് വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കും

  
backup
August 19 2021 | 04:08 AM

%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b1%e0%b5%80%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b5%87-%e0%b4%a1%e0%b4%bf%e0%b4%9c

 

തിരുവനന്തപുരം: ഡ്രോണ്‍, ലിഡാര്‍ സംവിധാനങ്ങളടക്കം ഉപയോഗപ്പെടുത്തി നാലു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് റീസര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് റവന്യു മന്ത്രി കെ. രാജന്‍.


കണ്ടിന്യുവസ്‌ലി ഓപ്പറേറ്റിങ് റഫറന്‍സ് സ്‌റ്റേഷന്‍ (കോര്‍സ്), റിയല്‍ ടൈം കൈന്‍മാറ്റിക് (ആര്‍.ടി.കെ), ഡ്രോണ്‍, ലിഡാര്‍, ഇ.ടി.എസ് തുടങ്ങിയ സാങ്കേതിക വിദ്യകള്‍ ഭൂമിയുടെ പ്രത്യേകതയ്ക്കനുസരിച്ച് ഇതിനായി ഉപയോഗിക്കും. ഒരു വില്ലേജില്‍ കോര്‍സ് സംവിധാനം ഉപയോഗിച്ച് അഞ്ചര മാസം കൊണ്ട് റീസര്‍വേ നടപടി പൂര്‍ത്തിയാക്കാനാകുമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു.
1550 വില്ലേജുകളില്‍ ഡിജിറ്റല്‍ റീസര്‍വേ നടത്തുന്നതിനായി 807.98 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. നാലുഘട്ടങ്ങളായി നടപ്പാക്കുന്ന റീസര്‍വേ നടപടികള്‍ക്കായി സംസ്ഥാനത്ത് നാല് കേന്ദ്രങ്ങള്‍ തുറക്കും.


കോര്‍സ്, ഡ്രോണ്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ഒരു സര്‍വയറുടെയും ഒരു ഹെല്‍പ്പറുടെയും സേവനം മതിയെന്ന പ്രത്യേകതയുണ്ട്. ഒരു ടീമിന് നാലു ഹെക്ടര്‍ വരെ സ്ഥലം കോര്‍സ് സംവിധാനം ഉപയോഗിച്ച് ഒരേ സമയം സര്‍വേ ചെയ്യാനാവും.
87 വില്ലേജുകളില്‍ നേരത്തെ തന്നെ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. അവകാശരേഖ ലഭ്യമാക്കല്‍, ഉടമസ്ഥാവകാശം തെളിയിക്കുന്നതിന് ഏകീകൃതമായ അവകാശ രേഖ, ഓണ്‍ലൈന്‍ സേവനങ്ങള്‍, ഭൂമിയുമായി ബന്ധപ്പെട്ട് കാലങ്ങളായി നിലല്‍ക്കുന്ന പ്രശ്‌നങ്ങള്‍ തീര്‍പ്പാക്കല്‍, കൃത്യമായ ഭൂരേഖകളും സ്‌കെച്ചുകളും ലഭ്യമാക്കുക എന്നിങ്ങനെയുള്ള നേട്ടം ഇതിലൂടെ ജനങ്ങള്‍ക്കുണ്ടാകും.


ജിയോ കോ ഓര്‍ഡിനേറ്റ് അടിസ്ഥാനമാക്കിയുള്ള മാപ്പിന്റെ സഹായത്താല്‍ ദുരന്തനിവാരണവും അതിജീവനക്ഷമതാ പ്രവര്‍ത്തനങ്ങളും കൂടുതല്‍ ഫലപ്രദമാക്കാന്‍ പദ്ധതികൊണ്ട് സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.സര്‍വേ ഓഫ് ഇന്ത്യ, കേരള റീജിണല്‍ ഡയറക്ടറുടെ സാങ്കേതിക സഹായത്തോടെ സംസ്ഥാന സര്‍വേ ആന്‍ഡ് ലാന്‍ഡ് റെക്കോഡ്‌സ് വകുപ്പിനാണ് പദ്ധതിയുടെ നിര്‍വഹണ ചുമതല.
പദ്ധതിയുടെ നടത്തിപ്പിനും മേല്‍നോട്ടത്തിനുമായി സര്‍വേ ഡയറക്ടറേറ്റില്‍ ഒരു സംസ്ഥാനതല പദ്ധതി നിര്‍വഹണ യൂനിറ്റ് രൂപീകരിക്കും. കലക്ടര്‍മാരുടെ നേതൃത്വത്തില്‍ ജില്ലാതല നിര്‍വഹണ സമിതികളും രൂപീകരിക്കും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയും പദ്ധതി നടത്തിപ്പ് വിലയിരുത്തി നിര്‍ദേശങ്ങള്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അദാനി കേസ് വിവാദം വീണ്ടുമുയര്‍ത്തി പ്രതിപക്ഷം; ഇരുസഭകളും പ്രക്ഷുബ്ധം, ഇന്നത്തേക്ക് പിരിഞ്ഞു

National
  •  16 days ago
No Image

'ഭൂമിയില്‍ കുറച്ചു സമയമേയുള്ളൂ'; സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനം ഒഴിയുന്നുവെന്ന് സച്ചിദാനന്ദന്‍

Kerala
  •  16 days ago
No Image

Fact Check: 'തൃശൂര്‍ പൂരത്തിന് ശേഷം ശബരിമല തീര്‍ത്ഥാടനം കലക്കുന്ന പൊലിസ്'; അയ്യപ്പന്‍മാരെ തടഞ്ഞുവച്ചോ? പ്രചരിക്കുന്ന വിഡിയോയുടെ വാസ്തവം ഇതാണ്

Trending
  •  16 days ago
No Image

വെറുപ്പിന്റെ പ്രത്യയശാസ്ത്രം വിട്ടുവരുന്നവര്‍ അനാഥരാവില്ല; അസംതൃപ്തരെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് സന്ദീപ് വാര്യര്‍

Kerala
  •  16 days ago
No Image

രാഹുലില്‍ നിന്ന് മകള്‍ നേരിട്ടത് ക്രൂരപീഡനം, വീഡിയോയില്‍ പറഞ്ഞത് രാഹുല്‍ എഴുതി നല്‍കിയത്: പന്തീരാങ്കാവ് കേസിലെ യുവതിയുടെ പിതാവ്

Kerala
  •  16 days ago
No Image

നവീന്‍ ബാബുവിന്റെ മരണം: കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈക്കോടതി

Kerala
  •  16 days ago
No Image

പതിനെട്ടാംപടിയില്‍ നിന്നുള്ള ഫോട്ടോ; 23 പൊലിസുകാര്‍ക്കെതിരെ നടപടി, കണ്ണൂരില്‍ നല്ലനടപ്പ് പരിശീലനം

Kerala
  •  16 days ago
No Image

'മദ്യലഹരിയില്‍ 20 സെക്കന്‍ഡ് കണ്ണടച്ചുപോയി'; നാട്ടിക അപകടത്തില്‍ പ്രതികളുടെ കുറ്റസമ്മതം

Kerala
  •  16 days ago
No Image

ഹജ്ജ് 2025: വെയ്റ്റിങ് ലിസ്റ്റില്‍ 1711 വരെയുള്ളവര്‍ക്ക് അവസരം; രണ്ടാം ഗഡു ഡിസംബര്‍ 16നകം അടക്കണം

Kerala
  •  16 days ago
No Image

സംഭാല്‍ പള്ളിയില്‍ പൊലിസിനെ അനുഗമിച്ചവര്‍ ജയ് ശ്രീറാം വിളിച്ചു, കലക്ടര്‍ വേണ്ടെന്ന് പറഞ്ഞിട്ടും വുദൂ ഖാനയിലെ വെള്ളം വറ്റിച്ചു; അധികൃതരുടെ നീക്കം സംഘര്‍ഷത്തിനിടയാക്കിയെന്ന് റിപ്പോര്‍ട്ട്

latest
  •  16 days ago