കാര്‍ വാങ്ങാൻ ഒരുങ്ങുന്നവര്‍ക്ക് സന്തോഷവാര്‍ത്ത; വീണ്ടും ഓഫറുകള്‍ പ്രഖ്യാപിച്ച് മാരുതി സുസുക്കി
ഇന്ത്യന്‍ വാഹന മാര്‍ക്കറ്റിലെ പ്രമുഖ നാമങ്ങളിലൊന്നാണ് മാരുതി സുസുക്കി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാറുകള്‍ വിറ്റഴിക്കുന്ന ഈ ബ്രാന്‍ഡിപ്പോള്‍ ഉത്സവകാലത്ത് ഓഫറുകള്‍ പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ഉത്സവ സീസണോടനുബന്ധിച്ച് കാര്‍ വില്‍പ്പന വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഉപഭോക്താക്കളെ തങ്ങളിലേക്കടുപ്പിക്കാനാണ് കമ്പനി വിലക്കുറവ് പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുന്നത് എന്നാണ് വാഹന മേഖലയിലെ വിദഗ്ധര്‍ വിലയിരുത്തുന്നത്. തങ്ങളുടെ വിവിധ മോഡലുകള്‍ക്ക് 68,000 രൂപ വരെ കിഴിവാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.
മാരുതി സുസുക്കിയുടെ ആള്‍ട്ടോ കെ10 ഹാച്ച്ബാക്ക് കാറിന് ഒക്ടോബറില്‍ 68,000 രൂപ വരെ കിഴിവ് ലഭിക്കും. സി.എന്‍.ജി മോഡലുകള്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക, സാധാരണ വേരിയന്റുകള്‍ക്ക് 53,000 രൂപ വരെയാണ് ഇളവ് ലഭിക്കുന്നത്.
മാരുതി സുസുക്കിയുടെ സെലേറിയോ സിഎന്‍ജി വേരിയന്റിനും 68,000 രൂപ കിഴിവ് ലഭിക്കുമ്പോള്‍, സാധാരണ പെട്രോള്‍ വേരിയന്റിന് 51,000 രൂപയാണ് ഇളവ് ലഭിക്കുന്നത്. മാരുതി സുസുക്കി എസ് പ്രസോയ്ക്കും സെലേറിയോയ്ക്ക് സമാനമായ രീതിയില്‍ തന്നെയാണ് കിഴിവുകള്‍ ലഭിക്കുന്നത്.
എന്നാല്‍ മാരുതി സുസുക്കി വാഗണോറിന്റെ സിഎന്‍ജി വേരിയന്റിന് 58,000 രൂപ കിഴിവ് ലഭിക്കുമ്പോള്‍, പെട്രോള്‍ മോഡലിന് 46,000 രൂപയാണ് ഇളവ് ലഭിക്കുക. മാരുതി സുസുക്കിയുടെ സ്വിഫ്റ്റ് ബേസ് വേരിയന്റിന് ഒക്ടോബര്‍ മാസം 47,000 രൂപ കിഴിവ് ലഭിക്കുമ്പോള്‍, മറ്റ് വേരിയന്റുകള്‍ക്ക് 42,000 രൂപ വരെ ഇളവ് ലഭിക്കുന്നതാണ്.
Content Highlights:Maruti Suzuki october 2023 discount car list
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."