കേക്കു മുറിക്കുന്ന പതിവില്ലെന്ന് ഉമ്മന്‍ചാണ്ടി; ജന്മദിനത്തില് പകരം കേക്ക് മുറിച്ച് അന്‍വര്‍ സാദത്ത്
കൊച്ചി: ജന്മദിനത്തില് കേക്ക് മുറിക്കാന്‍ വിസമ്മതിച്ച് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി. ജന്മദിനാഘോഷത്തിന് കേക്കുമായി നേതാക്കള്‍ എത്തിയപ്പോഴാണ് ജന്മദിനത്തില് കേക്ക് മുറിക്കുന്ന പതിവ് തനിക്കില്ലെന്ന് പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞുമാറിയത്.
ഇതോടെ എല്ലാവരുടെയും സമ്മതം വാങ്ങി അന്‍വര്‍ സാദത്ത് കേക്ക് മുറിച്ച് ഉമ്മന്‍ചാണ്ടിക്കും കുടുംബാംഗങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും നല്കി.
എത്ര നിര്‍ബന്ധിച്ചിട്ടും അദ്ദേഹം കേക്ക് മുറിക്കാന്‍ തയ്യാറായില്ലെന്നും ഒടുവില്‍ അദ്ദേഹത്തിനായി താന്‍ കേക്ക് മുറിക്കുകയായിരുന്നെന്നും ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് ഫേസ്ബുക്കില്‍ കുറിച്ചു.
''ഞങ്ങള്‍ കേക്കുമായി അദ്ദേഹത്തിന്റെ അടുത്തെത്തി കേക്ക് മുറിക്കാന്‍ ആവശ്യപ്പെട്ടു. ജന്മദിനത്തില് കേക്ക് മുറിക്കുന്ന പതിവ് തനിക്കില്ല എന്ന് അദ്ദേഹം ഞങ്ങളോട് പറഞ്ഞു. ഞങ്ങള്‍ എത്ര നിര്‍ബന്ധിച്ചിട്ടും അദ്ദേഹം അതിന് തയ്യാറായില്ല,
'ഇത് ഒരു വല്ലാത്ത മനുഷ്യന് തന്നെ'
അങ്ങനെ വന്നപ്പോള്‍ അദ്ദേഹത്തിന്റെ മൗനസമ്മതത്തോടെ എല്ലാവരുടെയും ആവശ്യപ്രകാരം ഞാന്‍ കേക്ക് മുറിച്ച് ഉമ്മന്‍ചാണ്ടി സാറിന്റെ കുടുംബാംഗങ്ങള്‍ക്കും എല്ലാവര്ക്കും മധുരം നല്കി. ഇത് എനിക്ക് കിട്ടിയ അപൂര്‍വമായ സൗഭാഗ്യമായി ഞാന്‍ കാണുകയാണ്.
അദ്ദേഹത്തിന് സര്‍വ്വവിധ ആയുരാരോഗ്യസൗഖ്യങ്ങളും നേരുന്നു.''- അന്‍വര്‍ സാദത്ത് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."