എന്‍ജിനീയറിങ് വിഭാഗത്തിലെ 469 ഒഴിവുകളിലേക്ക് കരാര്‍ നിയമനം നടത്തുന്നതായി ആക്ഷേപം
നിയമനം നടത്തുന്നത് തദ്ദേശ സ്ഥാപനങ്ങളില്‍
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള എന്‍ജിനീയറിങ് വിഭാഗത്തിലെ തസ്തികകളില്‍ കരാര്‍ നിയമനം നടത്തുന്നതായി ആക്ഷേപം. നിലവില്‍ വിവിധ വിഭാഗങ്ങളിലായി 469 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
സൂപ്രണ്ട് എന്‍ജിനീയര്‍, എക്സിക്യൂട്ടീവ് എന്‍ജിനീയര്‍, അസി.എക്സിക്യൂട്ടിവ് എന്‍ജിനീയര്‍, വിവിധ ഗ്രേഡുകളിലെ ഓവര്‍സിയര്‍മാര്‍, ജൂനിയര്‍ സൂപ്രണ്ട് തുടങ്ങി 14 തസ്തികകളിലാണ് വിവിധ ജില്ലകളിലായി ഇത്രയും ഒഴിവുകളുള്ളത്. കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ തസ്തികകള്‍ ഒഴിവുള്ളത്.
67 ഒഴിവുകളുള്ള ജില്ലയില്‍ പകുതിയും കരാര്‍ നിയമനം നടത്താനാണ് തീരുമാനമെന്നാണ് ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നത്. കോട്ടയത്ത് 55 ഉം പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ 52 വീതം ഒഴിവുകളാണുള്ളത്. കൊല്ലം ജില്ലയില്‍ ഏഴ് ഒഴിവുകളാണുള്ളത്. പത്തനംതിട്ട 15, ആലപ്പുഴ 17, വയനാട് 19, മലപ്പുറം 24, തിരുവനന്തപുരം 26, കാസര്‍കോട് 30, ഇടുക്കി 32, തൃശൂര്‍ 36, എറണാകുളം 37 എന്നിങ്ങനെയാണ് മറ്റുജില്ലകളിലെ ഒഴിവുകള്‍.
തസ്തികകളിലെ ഒഴിവുകള്‍ അടിയന്തരമായി നികത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിച്ചു വരികയാണെന്ന് മന്ത്രി എം.വി ഗോവിന്ദന് പറഞ്ഞു. എന്നാല്‍ ഇതെല്ലാം കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനമാണെന്നാണ് ആക്ഷേപം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."